Trending Now

യുഡിഎഫ് കോട്ട തകർത്ത നവനീത് പ്രമാടം പഞ്ചായത്തിന്‍റെ അമരക്കാരൻ

Spread the love

 

യുഡിഎഫ് കോട്ടയായിരുന്ന കോന്നി പ്രമാടം പഞ്ചായത്തിൽ നേടിയ വിജയത്തിന്‍റെ ആഘോഷത്തിലാണ് ഇടതു മുന്നണി. കന്നിയങ്കത്തില്‍ തന്നെ വൻ വിജയം നേടിയ നവനീത് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായി ചുമതല ഏറ്റു .

പ്രമാടം രണ്ടാം വാര്‍ഡായ പാലമറൂരില്‍ നിന്നാണ്‌ നവനീത്‌ ജയിച്ചത്‌. വർഷങ്ങളായി ഇടതു മുന്നണി പിന്തുണയ്ക്കാതിരുന്ന വാര്‍ഡ്‌ കന്നിയങ്കത്തില്‍ തന്നെയാണ് നവനീത് പിടിച്ചെടുത്തത്. പട്ടികജാതി സംവരണമായ മണ്ഡലത്തിൽ അങ്ങനെ നവനീത് എതിരില്ലാതെ പ്രസിഡൻറ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു .

1953 ലാണ് പ്രമാടം ഗ്രാമ പഞ്ചായത്ത്‌ രൂപീകരിക്കുന്നത്. ആദ്യം മുതൽ തന്നെ യുഡിഎഫിനെ മാത്രം പിന്തുണച്ചിരുന്ന മണ്ഡലത്തിൽ ആദ്യമായാണ് ആദ്യമായാണ്‌ എല്‍ഡിഎഫ്‌ അധികാരത്തില്‍ എത്തുന്നത്. 19 ല്‍ 10 സീറ്റ്‌ നേടിയാണ്‌ ഇടതുമുന്നണി അധികാരത്തിലെത്തുന്നത്‌. കഴിഞ്ഞ തവണ 13 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫിന്‌ ഇത്തവണ ഏഴ്‌ സീറ്റുകൾ മാത്രമാണ് ലഭിച്ചത്‌.അതിനാൽ തന്നെ അറുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം നേടിയ വലിയ വിജയം ആഘോഷിക്കുകയാണ് ഇടതു മുന്നണിയും പ്രവർത്തകരും.എന്‍ ഡി എ രണ്ടു സീറ്റ് ലഭിച്ചു

error: Content is protected !!