കോന്നി വാര്‍ത്ത : 2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകന്‍ എം.ആര്‍. വീരമണി രാജുവിനെ തെരഞ്ഞെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് നേരത്തെ അര്‍ഹനായിട്ടുണ്ട്.
അടുത്തമാസം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് എം.ആര്‍. വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.