ദേശീയ ഉപഭോക്തൃദിനാചരണം നടത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ ജില്ലാ തല ആഘോഷം നടന്നു. പത്തനംതിട്ട ജില്ലാ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. കേരളാ കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജനു കുമ്പഴ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഇതിന്റെ ഭാഗമായി വിളംബര സദസ്, ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലല്‍ എന്നിവയും നടന്നു. താലൂക്ക് തലത്തില്‍ തിരഞ്ഞെടുത്ത മൂന്ന് റേഷന്‍ കടകളില്‍ കണ്‍സ്യൂമര്‍അവര്‍ സെലിബ്രേഷന്‍ ആചരിച്ചു.
സീനിയര്‍ സൂപ്രണ്ട് ബിജി തോമസ് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. സുരേഷ് കുമാര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപഭോക്തൃ ചൂഷണവുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ക്ക് അറിയിക്കാം :
അളവു തൂക്ക പരാതി – ലീഗല്‍ മെട്രോളജി – 0468 2322853
ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം – ഭക്ഷ്യ സുരക്ഷാ വകുപ്പ് – 8943346183
സിവില്‍ സപ്ലൈസ് വകുപ്പ്
ജില്ലാ സപ്ലൈ ഓഫീസ് – 0468 2222612
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ് – 0468 2222212
അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് – 04734 224856
തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസ് – 0469 2701327
റാന്നി താലൂക്ക് സപ്ലൈ ഓഫീസ് – 04735 227504
മല്ലപ്പളളി താലൂക്ക് സപ്ലൈ ഓഫീസ് – 0469 2382374
കോന്നി താലൂക്ക് സപ്ലൈ ഓഫീസ് – 0468 2246060
ഉപഭോക്തൃ ഫോറത്തില്‍ പരാതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ക്ക് – ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം – 0468 2223699