അരുണ്‍ രാജ് @കോന്നി വാര്‍ത്ത
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സന്നിധാനത്തെ കൊപ്രാക്കളം ഭാഗത്ത് ശുചീകരണം നടത്തി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കെ. പ്രശാന്തന്‍ കാണി നേതൃത്വം നല്‍കി. വിവിധ ഭാഗങ്ങളിലെ പാഴ്‌വസ്തുക്കളും കൊപ്രാക്കളത്തിനോട് ചേര്‍ന്ന ഉപയോഗ്യശൂന്യമായ സാധനങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ചാക്കുകളും അടക്കമുള്ളവ നീക്കം ചെയ്തു.
പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാരെ കൂടാതൈ പോലീസിലെ വിവിധ വിഭാഗങ്ങള്‍, വനം വകുപ്പ്, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെയും അയ്യപ്പ സേവാ സംഘത്തിലെയും 60-ഓളം പേരാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. സന്നിധാനം എഎസ്ഒ പ്രമോദ്, ഇന്‍സ്പെക്ടര്‍മാരായ സാജു ആന്റണി, ഡി. ദീപു, കെ. വിനോദ്കുമാര്‍, പ്രവീണ്‍കുമാര്‍, യൂസഫ്, എസ്എച്ച്ഒ പ്രജീഷ്, എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ വി.എം. ഹാരിസ്, വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ജയപ്രകാശ്, പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാരായ സജി മുരളി, ശേഖര്‍ സ്വാമി ചെന്നൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.