Trending Now

കെ.എസ്.ഇ.ബി പത്തനംതിട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം കെ.എസ്.ഇ.ബി ലിമിറ്റഡ്, പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 9446009347 ആണ് നമ്പര്‍.
വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ അറിയിക്കുന്നതിന് 9496010101, 1912 എന്നീ നമ്പറുകളിലും വിളിക്കാം. പൊട്ടി വീഴുന്ന വൈദ്യുതി ലൈനുകളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കേണ്ടതും മിന്നല്‍ സമയങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യണമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!