Trending Now

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുളള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് ഡിഗ്രി യോഗ്യതയുളളവര്‍ക്കും, എസ്.എസ്.എല്‍സി യോഗ്യതയുളളവര്‍ക്കും പ്രത്യേകം റെഗുലര്‍ ബാച്ചും രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചും ക്രമീകരിച്ചിരിക്കുന്നു.

മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് 80 ശതമാനവും മറ്റ് ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. യോഗ്യരായവര്‍ എസ്.എസ്.എല്‍.സി, മറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് , തൈക്കാവ് സ്‌കൂള്‍ കോമ്പൗണ്ട് എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കാം.

അപേക്ഷാ ഫോറം ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബര്‍ 15. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minority welfare.kerala.gov.in എന്ന വെബ്‌സൈറ്റിലും, 0468 2329521, 8281176072, 9961602993 എന്ന നമ്പറിലും ലഭിക്കും