സംസ്ഥാനത്തെ 40 കെ.എസ്.എഫ്.ഇ ഓഫീസുകളിൽ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി . ചിട്ടി ഇടപാടുകളില്‍ ലക്ഷങ്ങളുടെ തിരിമറി ഉണ്ടെന്നുള്ള പരാതി നേരത്തെ വിജിലന്‍സിന് ലഭിച്ചു .വിജിലന്‍സ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ പരാതിയിലെ പല കാര്യങ്ങളും സത്യമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നു ശാഖകളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തി .
ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ ചിട്ടികളിൽ വ്യാപക ക്രമക്കേട് നടത്തി .
‘ഓപ്പറേഷന് ബചത്’ എന്ന പേരില്‍ ഉള്ള മിന്നൽ പരിശോധനയില്‍ തെളിവുകൾ ലഭിച്ചു .വിജിലൻസ് ഡയറക്ടർ സുദേഷ്കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ 40 ശാഖകളില്‍ ഒരേ സമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത് .
പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം ചിട്ടിയിൽ നിക്ഷേപിക്കുന്ന ഇടപാടുകാരനെയും പ്രതിമാസം വിവിധ ചിട്ടികളിലായി ഒമ്പത് ലക്ഷവും മറ്റൊരാള്‍ നാലര ലക്ഷവും നിക്ഷേപിക്കുന്നതായി കണ്ടെത്തി .ഇത് കള്ളപ്പണം വെളിപ്പിക്കുന്ന ഇടപാടുകള്‍ ആണെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ കരുതുന്നു . ചില ജീവനക്കാര്‍ 20 ചിട്ടി വരെ ബിനാമി പേരുകളില്‍ വിളിച്ചെടുത്തു . കള്ളപ്പണം വെളുപ്പിക്കാന്‍ ഈ ജീവനക്കാര്‍ കൂട്ട് നില്ക്കുന്നു എന്നും വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു .
40 പേരുൾപ്പെട്ട ചിട്ടിയിൽ ഇരുപതോ ഇരുപത്തി അഞ്ചോ പേരെ മാത്രം ഉൾപ്പെടുത്തി നറുക്കെടുപ്പ് ആരംഭിക്കുകയും ബാക്കി പേരുകൾ വ്യാജമായി ഉപയോഗിക്കുകയും അവരുടെ പണം തനത് ഫണ്ടിൽനിന്ന് ഇതിൽ നിക്ഷേപിക്കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തി .
പൊള്ളച്ചിട്ടികളുടെ പേരിൽ കെ.എസ്.എഫ്.ഇയുടെ തനത് ഫണ്ട് നഷ്ടപ്പെടുത്തുന്നു എന്നും വിജിലന്‍സ് കണ്ടെത്തി . വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിയ്ക്കും . ക്രമക്കേടിന് കൂട്ട് നില്ക്കുന്ന മുഴുവന്‍ ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് എതിരെ നടപടി വേണം എന്നു വിജിലന്‍സ് ശുപാര്‍ശ കത്ത് നല്‍കും .ചില ജീവനകാരെ ഉടനടി സസ്പെന്റ് ചെയ്യണം എന്നും വിജിലന്‍സ് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കും .
പരിശോധനയിലെ കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല
( ന്യൂസ് ഡെസ്ക് കോന്നി വാര്‍ത്ത ഡോട്ട് കോം )