Trending Now

കുമ്മണ്ണൂരുകാരെ കെ എസ് ആര്‍ ടി സിയ്ക്കു വേണ്ട

കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ആര്‍ ടി സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള കുമ്മണ്ണൂര്‍ ബസ്സ് സര്‍വീസ് പുന:രാരംഭിക്കാന്‍ ഇപ്പോള്‍ നിര്‍വ്വാഹം ഇല്ലെന്ന് കെ എസ് ആര്‍ ടി സി . പത്തനംതിട്ട – വെട്ടൂർ – അട്ടച്ചാക്കൽ – കോന്നി വഴിയുള്ള കുമ്മണ്ണൂർ ബസ് സർവ്വീസ് വലിയ നഷ്ടത്തില്‍ ആണെന്ന് കെ എസ് ആര്‍ ടി സി ഡിപ്പോ അധികാരികള്‍ മേഖലാ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കി .

സ്കൂളുകള്‍ ഇല്ലാത്ത കാരണം ആണ് പറഞ്ഞത് . ഡീസല്‍ പോലും അടിയ്ക്കുവാന്‍ ഈ റൂട്ടിലെ യാത്ര കൊണ്ട് കഴിയില്ല എന്നാണ് പറയുന്നതു .ഇതിനാല്‍ ഈ ബസ്സ് സര്‍വീസ് ഉടനെ ഇല്ല .

ബസ്സ് സര്‍വീസ് പുന:രാരംഭിക്കണം എന്നാവശ്യം ഉന്നയിച്ച് മുളന്തറ ജനകീയ സംഘം പ്രസിഡന്‍റും നിലവില്‍ അതുംബുകുളം ബ്ലോക്ക് ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ റഷീദ് മുളന്തറ കെ എസ്സ് ആര്‍ ടി സിയ്ക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നു കെ എസ് ആര്‍ ടി സി സൌത്ത് സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ആണ് ഇങ്ങനെ മറുപടി നല്‍കിയത് .
ഈ ബസ്സ് പുന: രാരംഭിക്കണം എന്നാവശ്യം ഉന്നയിച്ച് വലിയ ജനകീയ സമരം ഉണ്ടാകും . പത്തനംതിട്ട – വെട്ടൂർ – അട്ടച്ചാക്കൽ – കോന്നി വഴിയുള്ള കുമ്മണ്ണൂർ ഷഡിൽ ബസ് സർവ്വീസ് നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയുക. ബസ് സർവ്വീസ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ജനം ഉന്നയിച്ചു .

error: Content is protected !!