നിവാര്‍ ചുഴലിക്കാറ്റ്: വിമാനങ്ങളും തീവണ്ടി ഗതാഗതവും റദ്ദാക്കി

Spread the love

 

നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുത്തു . തമിഴ്‌നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി.ചില തീവണ്ടികളും റദ്ദാക്കി.ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.പുതുച്ചേരിയില്‍ മൂന്നു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു.

Related posts