Trending Now

സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു

പ്രമാടത്തും കടപ്രയിലും പട്ടികജാതി
കലഞ്ഞൂര്‍ , മലയാലപ്പുഴ ,മൈലപ്ര , കോന്നി ,വടശ്ശേരിക്കര , അരുവാപ്പുലം , റാന്നി (സ്ത്രീ )

കോന്നി വാര്‍ത്ത : ജില്ലാ പഞ്ചായത്തില്‍ തിരുവനന്തപുരത്ത് അധ്യക്ഷപദവി പട്ടികജാതിക്ക് സംവരണം ചെയ്തു. ആലപ്പുഴ,കോട്ടയം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്ത്രീ സംവരണമാണ്.

941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും 8 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു .(പട്ടിക പൂര്‍ണമായി ഇവിടെ കിട്ടും)konni vartha

152 ബ്ലോക്ക്പഞ്ചായത്തുകളില്‍ 67എണ്ണം സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 7 എണ്ണം പട്ടികജാതി വിഭാഗത്തിനും 2 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്നു.(പട്ടിക പൂര്‍ണമായി ഇവിടെ കിട്ടും)konni vartha.com

 

error: Content is protected !!