കോന്നി വാര്‍ത്ത : രാജ്യത്തെ ലക്ഷകണക്കിന് വരുന്ന വ്യാപാരി വ്യവസായികളെ തകർക്കുന്നതും ,കുത്തക കോർപറേറ്റുകൾക്ക് രാജ്യത്തെ അടിയറവു വെക്കുന്നതുമായ അശാസ്ത്രീയവും അപ്രായോഗികവുമായ നികുതി, സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്നുംജി എസ് റ്റി വകുപ്പും കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് കളും പിന്തിരിയണമെന്ന് ആവശ്യപെട്ടു കൊണ്ടും, GST വകുപ്പിന്റെ തെറ്റായ പരിഷ്കാരങ്ങൾക്കെതിരേ ഫർണീച്ചർ മാനുഫാക്ചർസ് &മർച്ചൻസ് വെൽഫെയർ അസോസിയേഷൻ (FuMMA )കേന്ദ്ര GST ഓഫീസിനു മുൻപിൽ ഏകദിന ഉപവാസ സമരം നടത്തി.
ഉപവാസ സമരം ആന്റോ ആന്റണി MP. ഉൽഘാടനം ചെയ്തു.വ്യാപാരികൾ തകർച്ചയുടെ വക്കിൽ ആണന്നും അടുപ്പിച്ച് 4 പ്രഹരങ്ങൾ നേരിടേണ്ടി വന്നതാണ് എന്ന് എം.പി ആൻ്റാ ആൻറണി പറഞ്ഞു. ജി എസ്റ്റിയുടെ പേരിൽ ഉദ്യോഗസ്ഥർ പകൽ കൊള്ളയാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിഡി മോഹൻദാസ് അധ്യക്ഷത വഹിച്ചു ,ജനറല്‍ :സെക്രട്ടറി സജീവ് സ്വാഗതം. ജോസഫ് ആന്റണി, സുരേഷ് ജെയിംസ്, വിജയകുമാർ, സുരേന്ദ്രൻ പിള്ള തുങ്ങിയവർ സംസാരിച്ചു.