Trending Now

ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര്‍ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്‌റഫ് (56), മുണ്ടംവേലി സ്വദേശി രാജന്‍ (85), തൃശൂര്‍ ചോലകോട് സ്വദേശി പുഷ്പകരന്‍ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (67), ഒല്ലൂര്‍ സ്വദേശി ശങ്കരന്‍ (76), സുരഭി നഗര്‍ സ്വദേശി സോളമന്‍ (55), കൊറട്ടി സ്വദേശി ഗോപാലന്‍ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്‌ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില്‍ (51), നാട്ടുകല്‍ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി (57), കോഴിക്കോട് കാപ്പില്‍ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല്‍ സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1403 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂര്‍ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂര്‍ 358, കാസര്‍ഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,998 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,076,730സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര്‍ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ വേലൂര്‍ (2), കൊല്ലം ജില്ലയിലെ കടക്കല്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 260
പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 203 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 227 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 38 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1 അടൂര്‍
(മൂന്നാളം, ആനന്ദപ്പളളി, അടൂര്‍) 8
2 പന്തളം
(തോട്ടക്കോണം, മുടിയൂര്‍കോണം, കുരമ്പാല) 10
3 പത്തനംതിട്ട
(അഴൂര്‍, കുലശേഖരപതി, കുമ്പഴ, വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍) 19
4 തിരുവല്ല
(മഞ്ഞാടി, തിരുമൂലപുരം, മുത്തൂര്‍, തുകലശ്ശേരി, പെരിങ്ങര) 20
5 ആനിക്കാട് 1
6 ആറന്മുള
(കുറിച്ചിമുട്ടം, വല്ലന) 4
7 അരുവാപുലം 1
8 അയിരൂര്‍
(കാഞ്ഞീറ്റുകര, കൈതക്കോട്, വെളളിയറ) 6
9 ചെറുകോല്‍
(ചെറുകോല്‍) 3
10 ചിറ്റാര്‍
(ചിറ്റാര്‍) 2
11 ഏറത്ത്
(തുവയൂര്‍ നോര്‍ത്ത്, വടക്കടത്തുകാവ്, മണക്കാല) 11
12 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 4
13 ഏനാദിമംഗലം
(പൂതങ്കര) 2
14 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, കൊച്ചാലുമുട്ടം) 4
15 ഏഴംകുളം
(ഏനാത്ത്, പാലമുക്ക്) 4
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, വെണ്ണിക്കുളം, തെളളിയൂര്‍, പടുതോട്) 14
17 കടമ്പനാട്
(തുവയൂര്‍ സൗത്ത്, മണ്ണടി, കടമ്പനാട് സൗത്ത്) 8
18 കടപ്ര
(പരുമല) 13
19 കലഞ്ഞൂര്‍
(നെടുമണ്‍കാവ്, പാടം, കൂടല്‍, കലഞ്ഞൂര്‍) 8
20 കവിയൂര്‍
(കവിയൂര്‍) 2
21 കൊടുമണ്‍
(ഐക്കാട്) 4
22 കോയിപ്രം
(പുല്ലാട്, മുട്ടമണ്‍, കുറുങ്ങഴ) 5
23 കൊറ്റനാട് 1
24 കോന്നി
(മങ്ങാരം, അതുമ്പുംകുളം) 3
25 കുളനട
(ഞെട്ടൂര്‍, കുളനട) 5
26 കുന്നന്താനം
(നെടുങ്ങാടപ്പളളി, പുളിന്താനം, കുന്നന്താനം) 8
27 കുറ്റൂര്‍
(തെങ്ങേലി) 7
28 മലയാലപ്പുഴ
(കിഴക്കുപുറം, താഴം, ഏറം, വെട്ടൂര്‍) 7
29 മല്ലപ്പളളി 1
30 മല്ലപ്പുഴശ്ശേരി
(ഇടയാറന്മുള, കാഞ്ഞിരവേലി, പുന്നയ്ക്കാട്, കുഴിക്കാല) 7
31 മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 2
32 നാരങ്ങാനം 1
33 നെടുമ്പ്രം
(പൊടിയാടി, തലവടി) 2
34 നിരണം
(കിഴക്കുംഭാഗം, നിരണം) 3
35 ഓമല്ലൂര്‍
(മഞ്ഞിനിക്കര, ഓമല്ലൂര്‍) 4
36 പളളിക്കല്‍
(മേലൂട്, നെല്ലിമുകള്‍, പഴകുളം, പളളിക്കല്‍) 11
37 പന്തളം-തെക്കേക്കര
(പൊങ്ങലടി) 2
38 പ്രമാടം
(വകയാര്‍, പ്രമാടം) 3
39 പുറമറ്റം 1
40 റാന്നി
(പുതുശ്ശേരിമല, റാന്നി) 2
41 റാന്നി-അങ്ങാടി
(അങ്ങാടി, വയലാത്തല) 2
42 റാന്നി-പഴവങ്ങാടി
(ചേത്തക്കല്‍, ഇടമണ്‍, പഴവങ്ങാടി) 3
43 റാന്നി-പെരുനാട്
(പെരുനാട്, നെടുമണ്‍) 5
44 സീതത്തോട് 1
45 തണ്ണിത്തോട്
(കരിമാന്‍തോട്, തണ്ണിത്തോട്) 2
46 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍, ചിറയിറമ്പ്, മാരാമണ്‍) 4
47 വടശ്ശേരിക്കര
(പേഴുംപാറ, കുമ്പളത്താമണ്‍, വടശ്ശേരിക്കര) 9
48 വളളിക്കോട്
(വാഴമുട്ടം, നരിയാപുരം) 6
49 വെച്ചൂച്ചിറ
(ചാത്തന്‍തറ) 5

ജില്ലയില്‍ ഇതുവരെ ആകെ 14544 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11297 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 06.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച നരിയാപുരം സ്വദേശിനി (86) 27.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
2) 20.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (66) 27.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
3) 17.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (43) 28.10.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 85 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 203 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12001 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 2453 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2333 പേര്‍ ജില്ലയിലും, 120 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം, ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം

1 ജനറല്‍ ആശുപത്രി പത്തനംതിട്ട 98
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 110
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 43
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 82
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 83
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 73
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 36
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 54
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 52
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 185
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 47
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1104
14 സ്വകാര്യ ആശുപത്രികളില്‍ 120
ആകെ 2135

ജില്ലയില്‍ 14414 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2075 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3918 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 92 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20407 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്,ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 96520, 795, 97315
2, റാപ്പിഡ് ആന്റിജന്‍ പരിശോധന 67158, 1356, 68514
3, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
4, ട്രൂനാറ്റ് പരിശോധന, 3040, 25, 3065
5, സി.ബി.നാറ്റ് പരിശോധന, 146, 8, 154
ആകെ ശേഖരിച്ച സാമ്പിളുകള്‍, 167349, 2184, 169533

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1051 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3235 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1695 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 94 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1002 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.