Trending Now

ആക്‌സിസ് ബാങ്ക് ശാഖാ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു

 

ആക്‌സിസ് ബാങ്ക് കരമന ശാഖാമാനേജരെ സസ്‌പെന്‍ഡ് ചെയ്തു.ശേഷാദ്രി അയ്യരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപാടില്‍ ബന്ധപ്പെട്ടു എന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. സ്വപ്‌ന സുരേഷിനും യു എ ഇ കോണ്‍സുലേറ്റിനും ഈ ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃതമായ ക്രമക്കേടുകള്‍ നടന്നിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും വിജിലന്‍സും കണ്ടെത്തിയിരുന്നു.സ്വര്‍ണക്കടത്ത് കേസ്, ലൈഫ്മിഷന്‍ ക്രമക്കേട് എന്നിങ്ങനെ രണ്ട് കേസുകളിലും അന്വേഷണ പരിധിയിലുള്ള ആളാണ്. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

error: Content is protected !!