Trending Now

കേരള ചിക്കൻ സൂപ്പർവൈസർ: അപേക്ഷ ക്ഷണിച്ചു: 5 ഒഴിവുകള്‍

 

കോന്നി വാര്‍ത്ത : കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡ് കമ്പനിയിലേക്ക് ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ ജില്ലയിൽ 5 ഒഴിവുകളാണുള്ളത്. പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്‌ മാനേജ്മെന്റിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
ഉയർന്ന പ്രായപരിധി 30 വയസ്സ്. വേതനം 20000. അപേക്ഷ ഫോമുകൾ keralachicken.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഫോട്ടോ, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്നവ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം.
അപേക്ഷകൾ അയക്കേണ്ട വിലാസം – ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ,680003. അപേക്ഷകൾ 2020 നവംബർ 4 മണിക്ക് ലഭിക്കണം.

error: Content is protected !!