Trending Now

മുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

 

മുദ്രാബാങ്ക് വായ്‍പയെക്കുറിച്ചു നിരവധി ആളുകൾ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? എന്നിങ്ങനെ നിരവധി സംശയങ്ങളും നിലവിൽ ഉണ്ട്. ഇത് എന്താണെന്നു നോക്കാം

മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.

ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.ശിഷു 50,000 രൂപ വരെയുള്ള വായ്പകൾ കിഷോർ 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ തരുൺ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് (50,000 രൂപ) നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങൾക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.കാർഷിക ഉല്പന്നങ്ങൾ സംസ്കരിക്കുന്നത്തിനും, സംഭരിക്കുന്നത്തിനും ഇതു പ്രകാരമുള്ള സഹായം ലഭിക്കും. കൂടാതെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള കെട്ടിടം, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനും അതോടൊപ്പം പ്രവർത്തന മൂലധനം വായ്പ ലഭ്യമാക്കാനും മുദ്ര വായ്പയ്ക്ക് കഴിയും.സ്വയം സഹായ സംരംഭങ്ങൾക്കും, വ്യക്തി സംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് /ലിമിറ്റഡ് കമ്പനികൾക്കും വ്യവസ്ഥകൾക്ക് അനുസരിച്ചു വായ്പ ലഭ്യമാണ്.ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ് ), ക്രെഡിറ്റ്‌ ഗ്യാരണ്ടിയുമാണ്. കോളാറ്ററൽ സെക്യൂരിറ്റിയില്ലാതെ വേണം വായ്പ ലഭ്യമാക്കാൻ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നു.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. ആവശ്യമായ രേഖകളുമായി താഴെപറയുന്ന വിലാസത്തിൽ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.സെല്ഫ് അറ്റസ്റ്റഡ് പ്രൂഫ് ഓഫ് ഐഡന്റിറ്റി (വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ്,ആധാർ കാർഡ്, പാൻ കാർഡ് പാസ്സ്‌പോർട്ട് തുടങ്ങിയവ)സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീതി) (രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തത്)
എസ്.സി./എസ്.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവർ അത് തെളിയിക്കുന്ന രേഖകൾ
ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ . ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത് നിലവിൽ ബാങ്ക് വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക് സ്റ്റേറ്റ്‌മെന്റ് നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്‌സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക് മാത്രം)പ്രതീക്ഷിത ബാലൻസ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് മാത്രം)നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക് ഒരു വർഷത്തെ പ്രൊജക്റ്റഡ് ബാലൻസ് ഷീറ്റ്. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)

വിശദമായ പ്രോജക്ട് റിപ്പോർട്ട് പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും പ്രൊപ്രൈറ്റർ/പാർട്ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്
(എം.എസ്.എം.ഇ. വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ മെമ്മോറാണ്ടം ഫയൽ ചെയ്ത് എസ്.എസ്.ഐ. രജിസ്‌ട്രേഷന് തുല്യമായ അംഗീകാരം നേടാവുന്നതാണ്)അപേക്ഷ, പ്രോജക്ട് റിപ്പോർട്ട്, മറ്റ് രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്. സംരംഭകർക്കാവശ്യമായ കൈത്താങ്ങ് സഹായവും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

50,000/ രൂപ വരെയുള്ള ശിശു വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് ടാർജറ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്. എന്നാൽ മറ്റ് വായ്പകൾക്ക് അപേക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല.ഏഴ് മുതൽ 12 ശതമാനം പലിശയ്ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.ഏതെങ്കിലും ബാങ്ക് മതിയായ രേഖകൾ സമർപ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നുവെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാവുന്നതാണ്.

വിലാസം
The Director (Information Technology)
Ministry of Finanace
Department of Financial Services
Jeevan Deep Building
Parliment Steet
New Delhi – 110 011
Telephone No. 011 23346874
Email: [email protected]

error: Content is protected !!