പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു; ഇന്ന് (വെള്ളിയാഴ്ച) സന്നിധാനത്തെത്തിയത് 3660 പേർ

  ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ പാത വഴി എത്തിയിരുന്നത്. ഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പുല്ലുമേട് പാത വഴി എത്തുന്നവർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇവർക്ക് വാവര് സ്വാമി നടയ്ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിന് അരികിലൂടെയുള്ള വഴിയിലൂടെ പ്രവേശിച്ച് പതിനെട്ടാം പടി ചവിട്ടി ദർശനം പൂർത്തിയാക്കാം.

Read More

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

    konnivartha.com/ കൊച്ചി : വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്തിനുള്ളിൽ ദുര്‍വികസിതമായ മറ്റൊരു ഇരട്ട ഭ്രൂണം അടങ്ങിയിരിക്കുമ്പോഴാണ് ഈ അവസ്ഥ രൂപം കൊള്ളുന്നത്. ലോകത്ത് 5 ലക്ഷം ജനനങ്ങളിൽ ഒരു കേസിൽ മാത്രമാണ് ഈ അപൂർവത രേഖപ്പെടുത്തുന്നത്. എറണാകുളം സ്വദേശിനിയിൽ നടത്തിയ ഗർഭകാല പരിശോധനകൾക്ക് ഇടയിൽ കൊച്ചി അമൃത ആശുപത്രിയിലെ ഫീറ്റൽ കെയർ വിഭാഗത്തിലെ അഡിഷണൽ പ്രൊഫസർ ഡോ. വിവേക് കൃഷ്ണനും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധന്യ കീഴാറ്റൂരും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രുതി സോമനും നടത്തിയ ആന്റിനേറ്റൽ സ്കാനിംഗിലാണ് ഈ അസാധാരണ വളർച്ച ആദ്യം കണ്ടെത്തിയത്. ഉയർന്ന നിലവാരത്തിലുള്ള ഗർഭകാല സ്കാനിംഗ് വഴി വ്യക്തമായ അസാധാരണ അവസ്ഥ കണ്ടെത്തിയതോടെ വിദഗ്ധ…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 05/12/2025 )

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225 പോളിംഗ് സ്റ്റേ ഷനുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. കോന്നി -154, റാന്നി- 168, പുളിക്കീഴ് – 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂര്‍ -103, പന്തളം – 103, മല്ലപ്പള്ളി -108, അടൂര്‍ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ-34 എന്നിങ്ങനെയാണ് കണക്ക്.   തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 17 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 17 പ്രശ്‌ന ബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങല്‍, പെരിങ്ങര, സീതത്തോട്,…

Read More

പത്തനംതിട്ട ജില്ല: ഇലക്ഷന്‍ ഗൈഡ് പ്രകാശനം ചെയ്തു

  തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്തു. 2025 തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന തീയതികള്‍, ജില്ലയുടെ സമഗ്രവിവരം, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെയും വോട്ടര്‍മാരുടെയും എണ്ണം, പോളിംഗ് സ്റ്റേഷനുകളുടെ വിവരം, ജില്ല തിരഞ്ഞെടുപ്പ് ടീം അംഗങ്ങള്‍, ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങള്‍, നടപടിക്രമം, മാതൃക പെരുമാറ്റചട്ടം, ഹരിതചട്ടം, മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട നിര്‍ദേശം തുടങ്ങിയവ കൈപുസ്തകത്തിലുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി അംഗം ബിജു കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കം പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍

  തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ല കലക്ടര്‍. വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്‌ട്രോം ഗ് റൂമിലേക്ക് മാറ്റി. ജില്ലയിലെ 12 സ്‌ട്രോംഗ് റൂമുകള്‍ക്ക് കര്‍ശന പൊലിസ് സുരക്ഷ ഏര്‍പെടുത്തി. വോട്ടിംഗ് മെഷീനുകളുടെയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം ഡിസംബര്‍ എട്ട് രാവിലെ എട്ടിന് ജില്ലയിലെ 12 വിതരണ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലായി 833 നിയോജകമണ്ഡലങ്ങളിലും എട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 നിയോജകമണ്ഡലങ്ങളിലും നാല് നഗരസഭകളിലായി 135 നിയോജകമണ്ഡലങ്ങളിലും ജില്ലാ പഞ്ചായത്തില്‍ 17 നിയോജകമണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒമ്പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജില്ലയില്‍…

Read More

ശബരിമലയില്‍ പോലീസിന്‍റെ മൂന്നാം ബാച്ച് ചുമതലയേറ്റു

  സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ ഉദ്യോഗസ്ഥരെ 11 ഡിവിഷനുകളായി തിരിച്ചാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്നു.   ​ഓരോ ഡിവിഷന്റെയും ചുമതല ഡി.വൈ.എസ്.പിമാർക്കാണ് നൽകിയിരിക്കുന്നത്. കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്ക് താഴെ, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് ഡിവിഷനുകൾ. ​10 ഡി.വൈ.എസ്.പിമാർ, 31 ഇൻസ്പെക്ടർമാർ, 101 സബ് ഇൻസ്പെക്ടർമാർ, 1398 സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മൂന്നാം ബാച്ചിൽ നിയോഗിച്ചിരിക്കുന്നത്.

Read More

The International Space Station (ISS) was visible in Kerala this evening

photo: konni ,kerala ,india  konnivartha.com; The International Space Station (ISS) was visible in Kerala this evening. It passed over Kerala for 6 minutes at 6.30 pm today (05/12/25). Distant view was seen from many places.The station passed over Kerala at a speed of 27,549 km/h. The station, which came from the northwest, crossed the southeast horizon six minutes later.  

Read More

അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിന് മുകളിലൂടെ കടന്നു പോയി

  അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമായി . ഇന്ന് (05/12/25) വൈകിട്ട് 6.30 ന് 6 മിനുട്ട് നേരം കേരളത്തിന് മുകളിലൂടെ കടന്നുപോയി. പല സ്ഥലത്തും വിദൂരമായ ദൃശ്യം കണ്ടു . മണിക്കൂറിൽ 27,549 കി.മി വേഗത്തിലാണ് സ്റ്റേഷൻ കേരളത്തിന്റെ മുകളിലൂടെ കടന്നുപോയത് .വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് വന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിലൂടെ കടന്നു പോയി . 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിച്ചത് . തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം കാണാന്‍ കഴിഞ്ഞത് . ഡിസംബർ 6, 7 തീയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കേരളത്തിന്‌ മുകളിലൂടെ വീണ്ടും കടന്നു പോകും .ഇത് ഉയരത്തിലായതിനാല്‍ കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് കാണുവാന്‍ കഴിയും .ഏഴുപേരാണ് നിലയത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം അന്താരാഷ്ട്ര ബഹിരാകാശ നിലയം…

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (06.12.2025)

  നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ- 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

  സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ: Rabeprazole Sodium Tablets IP 20mg, ‘Torab’, OAKSUN LIFESCIENCES Plot No:36,37,38,46&47, Chengicherla (V), Medipally (M), Medchal-Malkajigiri (Dist) T.S-500 092, T25.018, 12/2026. Montelukast & Levocetirizine Tablets IP (LECET-M TABLETS), Spinka Pharma, D.No.6-18/4,Pedda Amberpet, Hyderabad-501505, LCM-5061, 05/2027. GLIMEPIRIDE TABLETS IP 2mg,…

Read More