അരുവാപ്പുലം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു : എല്‍ ഡി എഫ് നാല് സീറ്റില്‍ ഒതുങ്ങി .എന്‍ ഡിഎ യ്ക്ക് മുന്നേറ്റം

 

konnivartha.com; തദ്ദേശതിരഞ്ഞെടുപ്പില്‍ അരുവാപ്പുലം പഞ്ചായത്തില്‍ എല്‍ ഡി എഫിന് ദയനീയ തോല്‍വി .ഭരണം യു ഡി എഫ് തിരിച്ചു പിടിച്ചപ്പോള്‍ എന്‍ ഡി എയ്ക്ക് പഞ്ചായത്തില്‍ മുന്നേറ്റം . ഐരവണ്‍ ,പടപ്പയ്ക്കല്‍ വാര്‍ഡുകള്‍ എന്‍ ഡി എ പിടിച്ചെടുത്തു . കുമ്മണ്ണൂർ,കല്ലേലി തോട്ടം ,മ്ലാംന്തടം ,ഊട്ടുപാറ എന്നീ നാല് വാര്‍ഡുകള്‍ മാത്രം ആണ് എല്‍ ഡി എഫിന് കിട്ടിയത് .

അരുവാപ്പുലം പഞ്ചായത്തില്‍ എന്‍ ഡി എയ്ക്ക് വളരെയേറെ മുന്നേറ്റം ലഭിച്ചു .രണ്ടു വാര്‍ഡുകള്‍ പിടിച്ചെടുത്തു . ഐരവണ്ണില്‍ എന്‍ ഡി എ യിലെ ശ്യാമാകൃഷ്ണ കെ 412 വോട്ടുകള്‍ നേടി സി പി ഐ എം സ്ഥാനാര്‍ഥിയ്ക്ക് 287 വോട്ടുകള്‍ മാത്രം ആണ് ലഭിച്ചത് .കഴിഞ്ഞ തവണ എല്‍ ഡി എഫ് വിജയിച്ച വാര്‍ഡ്‌ ആണ് . പത്താം വാര്‍ഡ്‌ പടപ്പക്കലില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് എന്‍ ഡി എയിലെ ദേവസേന എല്‍ എസ് 261 വോട്ടു നേടി വന്‍ വിജയം കരസ്ഥമാക്കി . യു ഡി എഫിലെ അനിതാ റെജിയ്ക്ക് 237 വോട്ടു ലഭിച്ചു .

നെല്ലിക്കാപ്പാറ വാര്‍ഡില്‍ വിജയിച്ച യു ഡി എഫിലെ രേഷ്മ ബി പഞ്ചായത്ത് അധ്യക്ഷയാകും .341 വോട്ടോടെ ആണ് സംവരണ സീറ്റില്‍ നിന്നും രേഷ്മ ബി വിജയിച്ചത് . പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണം ആണ് . എട്ടാം വാര്‍ഡു അതിരുങ്കലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച എൻ. ബിമല്‍കുമാർ 343 വോട്ടു നേടി വിജയിച്ചു .

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് രേക്ഷ്മ മറിയം റോയി മലയാലപ്പുഴ ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ നിന്നും പരാജയപ്പെട്ടു .

UDF 001 MEDICAL COLLEGE won സുമ വര്‍ഗീസ് 405 1 – അനീഷ എ 237
LDF 002 KUMMANNOOR won ഷീബാ സുധീർ 380 3 – എം മുഹമ്മദ് ബഷീർ (അണ്ണി) 313
UDF 003 KOKKATHODU won ഷീബ കെ പി 386 1 – അജിത റ്റി ബി 360
UDF 004 NELLICKAPPARA won രേഷ്മ ബി 341 3 – ഷീന റ്റി കെ 272
LDF 005 KALLELI THOTTAM won ധനേഷ് ഗോപാൽ 286 1 – ജയരാജ് 247
UDF 006 KALLELI won അഡ്വ. സി .വി. ശാന്തകുമാർ 444 1 – മിനി രാജീവ് 223
UDF 007 MUTHUPEZHUMKAL won കെ. പി. തോമസ് 365 2 – കെ..എസ്സ്. സന്തോഷ്​​കുമാർ 313
OTH 008 ATHIRUMKAL won എൻ. ബിമല്‍കുമാർ 343 4 – സുനില്‍കുമാർ. പി എസ്സ് 188
LDF 009 MLAMTHADAM won ശ്രീലത 389 1 – ബീന അരുൺ 233
NDA 010 PADAPPACKAL won ദേവസേന എല്‍ എസ് 261 1 – അനിതാ റെജി 237
LDF 011 OOTTAPARA won മധു സി.എസ്സ് 337 1 – അച്ചന്‍കുഞ്ഞ് 310
UDF 012 PULINCHANI won ജി. ശ്രീകുമാർ 315 1 – ബാബു 295
UDF 013 ARUVAPPULAM won സ്മിത സന്തോഷ് 561 3 – സേതു രാമചന്ദ്രൻ 231
UDF 014 MAVANAL won മിനി വിനോദ് 457 2 – പുഷ്പലതാ മോഹൻദാസ് 342
NDA 015 AYRAVON won ശ്യാമാകൃഷ്ണ കെ 412 1 – കുസുമകുമാരി 287

 

Related posts