ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു. കേരള സെൻട്രൽ റീജിയൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ ശ്രീ എൻ.ആർ.ഗിരി ഉദ്ഘാടനം ചെയ്തു. ‘വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി’ എന്ന തത്വശാസ്ത്രത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ CMS കോളേജ് വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൻ്റെ മുഴുവൻ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ചത്. ഇത് സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും സേവനത്തിൻ്റെയും മികച്ച സംയോജനത്തെ പ്രതിനിധീകരിക്കുന്നു ഊർജ്ജസ്വലതവും യുവത്വവും കൂടിച്ചേർന്ന ഒരു പ്രകൃതിസൗഹൃദ ഇടമാണ് ഈ പോസ്റ്റൽ എക്സ്റ്റൻഷൻ കൗണ്ടർ. ഇൻഡോർ, ഔട്ട്‌ഡോർ ഏരിയകൾ സുഗമമായി ഇവിടെ സമന്വയിക്കുന്നു. പുതുതലമുറയ്ക്ക് വേണ്ടിയുള്ള ഈ എക്സ്റ്റൻഷൻ കൗണ്ടർ, പ്രകൃതിയുമായി ഇണങ്ങിച്ചേരുക എന്ന കോളേജിൻ്റെ അടിസ്ഥാന തത്വത്തിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം ഒരു വർക്ക് കഫേയായും ഗ്രീൻ കോർണറായും കമ്മ്യൂണിറ്റി കേന്ദ്രമായുമെല്ലാം…
Read Moreദിവസം: ഡിസംബർ 11, 2025
‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു
തിരുവല്ല ശ്രീഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ചേര്‍ന്നു. ഡിസംബര്‍ 18 മുതല്‍ 25 വരെയാണ് സപ്താഹം. ഹരിത ചട്ടം അനുസരിച്ച് സപ്താഹം സംഘടിപ്പിക്കണമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ലോഹ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പന്തല്‍ നിര്‍മിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കും. ക്ഷേത്ര പരിസരത്തെ ഓടകള്‍ വൃത്തിയാക്കുന്നതിനും കാട് വെട്ടിതെളിക്കുന്നതിനും ദിവസവും ക്ലോറിനേഷന്‍ ചെയ്യുന്നതിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി. ഘോഷയാത്ര നടക്കുന്ന ഡിസംബര്‍ 18 ന് ക്ഷേത്രത്തിലേക്കുള്ള പ്രധാനവീഥിയില്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിക്കും. സപ്താഹത്തോടനുബന്ധിച്ച് ഭക്ഷണ വിതരണ സമയത്ത് ഫുഡ് സേഫ്റ്റി സ്പെഷ്യല്‍ സ്‌ക്വാഡിന്റെ സേവനം ഉണ്ടാകും. തടസമില്ലാതെ ജലവിതരണവും അഗ്‌നിശമന സേനയുടെ സേവനവും ഉറപ്പാക്കും. സപ്താഹവുമായി…
Read More