നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ- 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00
Read Moreദിവസം: ഡിസംബർ 11, 2025
തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും
konnivartha.com; യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ വൺ-വേ (ട്രെയിൻ നമ്പർ 06159) സ്പെഷ്യൽ സർവീസ് നടത്തും. ട്രെയിൻ 2025 ഡിസംബർ 13 ശനിയാഴ്ച രാവിലെ 07:45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 7:00 ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും. കൊല്ലം ജങ്ഷൻ (08:43 മണിക്കൂർ/08:46 മണിക്കൂർ), കായംകുളം (09:23 മണിക്കൂർ/09:25 മണിക്കൂർ), ചെങ്ങന്നൂർ (09:44 മണിക്കൂർ/09:49 മണിക്കൂർ), തിരുവല്ല (09:59 മണിക്കൂർ/10:00 മണിക്കൂർ), ചങ്ങനാശ്ശേരി (10:08 മണിക്കൂർ/10:09 മണിക്കൂർ), കോട്ടയം (10:27 മണിക്കൂർ/10:30 മണിക്കൂർ), എറണാകുളം ടൗൺ (11:40 മണിക്കൂർ/11:45 മണിക്കൂർ), ആലുവ (12:05 മണിക്കൂർ/12:07 മണിക്കൂർ), തൃശൂർ (12:57 മണിക്കൂർ/13:00 മണിക്കൂർ), തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, കാർവാർ, മഡ്ഗാവ്, തിവിം, രത്നഗിരി, ചിപ്ലൂൺ, റോഹ, പൻവേൽ, വസായ് റോഡ്,…
Read Moreതദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജില്ലയിലാകെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. നഗരസഭയുടെ പേര്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ അടൂര്‍- അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ പത്തനംതിട്ട- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് തിരുവല്ല- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്തളം- പന്തളം എന്‍.എസ്.എസ് കോളജ് ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ മല്ലപ്പള്ളി ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി വോട്ടെണ്ണല്‍ കേന്ദ്രം- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുളിക്കീഴ് കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര വോട്ടെണ്ണല്‍ കേന്ദ്രം- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോയിപ്രം അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം വോട്ടെണ്ണല്‍ കേന്ദ്രം- ഇരവിപേരൂര്‍ സെന്റ് ജോണ്‍സ്…
Read Moreവോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിര്‍ദേശം. കൗണ്ടിംഗ് ഏജന്റുമാര്‍ ചുമതലപ്പെട്ട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഹാളില്‍ നിന്ന് പുറത്തുപോകണം. വോട്ടെണ്ണലുമായി ഏര്‍പെടുത്തിയ ക്രമീകരണം ബ്ലോക്ക്/ നഗരസഭ അടിസ്ഥാനത്തില്‍ വിലയിരുത്തി. ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreപത്തനംതിട്ട ജില്ലയില്‍ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍
konnivartha.com; മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി. കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ശുദ്ധജല സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യവും കക്കൂസുകളില്‍ നിക്ഷേപിക്കുക. പനി, ഓക്കാനം , ഛര്‍ദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞ നിറം എന്നിവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരമറിയിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കണം. അശാസ്ത്രീയ ചികിത്സാ മാര്‍ഗം സ്വീകരിക്കരുത്.
Read Moreശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം
ശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം: ഇതുവരെ 150-ഓളം തീർഥാടകരെ ആശുപത്രിയിലെത്തിച്ചു; 24 മണിക്കൂറും സേവനം ശബരിമല: നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) സേവനം ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഇതിനോടകം സന്നിധാനത്തും നടപ്പന്തലിലുമായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട 150-ഓളം തീർഥാടകർക്ക് എൻഡിആർഎഫ് സേവനമുറപ്പാക്കി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പുൽമേട് വഴി സന്നിധാനത്തേക്ക് വരാൻ ബുദ്ധിമുട്ടിയ നിരവധി തീർഥാടകരെ സ്ട്രെച്ചറുകളിലും മറ്റുമായി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും ടീമിന് സാധിച്ചു. ചെന്നൈ അരക്കോണത്തു നിന്നുള്ള നാലാം ബറ്റാലിയൻ ടീമാണ് ശബരിമലയിൽ ദുരന്ത സാധ്യതകൾ നേരിടാൻ രംഗത്തുള്ളത്. ഡെപ്യൂട്ടി കമാൻഡന്റ് (സീനിയർ മെഡിക്കൽ ഓഫീസർ) ഡോ. അർജുൻ എ. ആണ് ശബരിമലയിൽ ടീമിന് നേതൃത്വം നൽകുന്നത്. ഈ ടീമിന്റെ കമാൻഡന്റ് അഖിലേഷ് കുമാറാണ്. നിലവിൽ എൻഡിആർഎഫ് ടീമിനെ പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലായാണ് വിന്യസിച്ചിട്ടുള്ളത്: സന്നിധാനത്തും നടപ്പന്തലിലും ഇതിനു പുറമെ പമ്പയിലും ടീം…
Read Moreനഷ്ടപരിഹാരം കൂടാതെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് യാത്ര വൗച്ചറും നല്‍കുന്നു
konnivartha.com; പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം വന്നിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടന്‍ തന്നെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ പരിചരണത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതിനെന്നും അതിന്റെ ഭാഗമായിട്ടാണ് റീഫണ്ടെന്നും കമ്പനി അറിയിച്ചു. ട്രാവല്‍ പാര്‍ട്ട്ണറുടെ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ സംവിധാനത്തില്‍ ഇത്തരം യാത്രക്കാരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകാത്തതിനാല്‍ യാത്രക്കാര്‍ customer.experience@goindigo.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും കമ്പനി എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 2025 ഡിസംബര്‍ 3, 4, 5 തിയതികളില്‍ യാത്ര ചെയ്യേണ്ടിയിരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിമാനത്താവളങ്ങളില്‍ അനവധി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നതും തിരക്ക് മൂലം അവര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതും ഇന്‍ഡിഗോ ക്ഷമാപൂര്‍വം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ കമ്പനി അത്തരം കഠിനമായി…
Read Moreമുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപ കടന്നു
രണ്ടാം ത്രൈമാസത്തിലേയും അര്‍ധ വര്‍ഷത്തിലേയും റെക്കോര്‍ഡ് പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപ കടന്നു konnivartha.com; കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. എന്‍ബിഎഫ്സി മേഖലയിലെ ഓഹരി ഉടമകള്‍ക്ക് ഏറ്റവും വേഗത്തില്‍ മൂല്യം ലഭ്യമാക്കുന്ന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പ്രകടനങ്ങളിലൊന്നാണിത്. 2025 ജൂണ്‍ 9നാണ് കമ്പനി ഒരു ട്രില്യണ്‍ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടര്‍ന്നുള്ള വെറും അഞ്ചു മാസങ്ങള്‍ കൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു കൊണ്ടുള്ള സുസ്ഥിര പ്രകടനം, ചരിത്രപരമായ ശക്തമായ ലാഭക്ഷമത, അടിസ്ഥാന സ്വര്‍ണ പണയ രംഗത്തെ സുസ്ഥിര വളര്‍ച്ച എന്നിവയുടെ പിന്‍ബലത്തോടെ മുത്തൂറ്റ് ഫിനാന്‍സ് വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും…
Read Moreരാസവള ക്ഷാമം പാർലമെന്റിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
കുട്ടനാട് ഉൾപ്പെടെ കേരളത്തെ ബാധിക്കുന്ന രാസവള ക്ഷാമം പാർലമെന്റിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി konnivartha.com; സംസ്ഥാനത്തെ ഗുരുതരമായ യൂറിയ-പൊട്ടാഷ് ക്ഷാമ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. നിർണായകമായ വടക്കുകിഴക്കൻ മൺസൂൺ ഘട്ടത്തിൽ രാസവളങ്ങളുടെ രൂക്ഷമായ ക്ഷാമം കേരളത്തിലെ കൃഷിയെ സാരമായി ബാധിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ നെല്ല്, തെങ്ങ്, അടക്ക, റബ്ബർ, കൊക്കോ, ഏലം, പൈനാപ്പിൾ ഉൾപ്പെടെയുള്ള പ്രധാന കൃഷികളാകെ ഈ ക്ഷാമം മൂലം തകരാറിലായിരിക്കുകയാണ്. പ്രത്യേകിച്ച് പൈനാപ്പിൾ മേഖലയിൽ മാത്രം വർഷം തോറും 22,500 ടൺ യൂറിയയും 15,000 ടൺ പൊട്ടാഷും ആവശ്യമാണ്. നിലവിലെ ക്ഷാമം കർഷകരെ പരമാവധി ചെലവേറിയ മറ്റ് വളങ്ങളിലേക്കും കോംപ്ലക്സ് വളങ്ങളിലേക്കും മാറ്റിവിടുന്നത് ഉൽപാദനച്ചെലവിൽ വലിയ വർധനവിനും കൃഷിയിലെ പോഷക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നതായി എംപി വ്യക്തമാക്കി. വിദഗ്ദ്ധർ നൈട്രജന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയതായി എംപി ഓർമ്മിപ്പിച്ചു. നൈട്രജൻ —…
Read Moreതൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകൾ ഇന്ന് വിധിയെഴുതുന്നു; വോട്ടെണ്ണൽ മറ്റെന്നാള്‍
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നു വരുന്നു . തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലായി 12,391 വാര്‍ഡുകളിലാണ് ജനവിധി. വൈകുന്നേരം 6 വരെ വോട്ടെുപ്പ് തുടരും. വോട്ടെണ്ണൽ മറ്റെന്നാള്‍ നടക്കും ആകെ ഒരു കോടി 53 ലക്ഷത്തി 37,176 വോട്ടര്‍മാരാണുള്ളത്. 80.90 ലക്ഷം വനിതാ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു. മൂന്നു കോര്‍പറേഷനുകള്‍, 47 മുനിസിപ്പാലിറ്റികള്‍, ഏഴു ജില്ലാ പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, 470 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ്. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്. പ്രശ്ന ബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
Read More