Trending Now

മാവര പാടത്ത് ജപ്പാൻ വയലറ്റ് നെൽകൃഷി വിളവെടുപ്പ്

Spread the love

konnivartha.com: മാവര പാടത്തു ഒന്നര ഏക്കറിൽ പരീക്ഷണ അടിസ്ഥാനത്തിൽ ബിന്ദു, ബാലചന്ദ്രൻ എന്നിവർ കൃഷി ചെയ്ത ജപ്പാൻ വയലറ്റ് നെൽ കൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പറും കർഷകനുമായ എ കെ സുരേഷിന്റെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് കതിർ കറ്റ കൊയ്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

മാവര പാടശേഖരസമിതി പ്രസിഡന്റ് മോഹനൻ പിള്ള, കർഷകർ, കൃഷി ഓഫീസർ ലാലിസി, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി ജോസഫ്, കൃഷി അസിസ്റ്റന്റ് റീന രാജു എന്നിവർ പങ്കെടുത്തു

ഔഷധഗുണം ഏറെയുള്ള ജപ്പാൻ വയലറ്റ് നെല്ല് ഡോക്ടർമാർ ഉൾപ്പെടെ ഇതിനോടകം തന്നെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും കൃഷിക്കായി ബുക്ക് ചെയ്തിട്ടുണ്ട്.

വിരിപ്പ് നെൽകൃഷിക്ക് ആവശ്യമായ വിത്ത് മാറ്റിവെച്ച ശേഷം ബാക്കി വരുന്ന നെല്ല്, ബുക്ക്‌ ചെയ്ത കർഷകർക്ക് നൽകുകയും,മാവരപ്പാട ശേഖരത്തിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നമായ തട്ട ബ്രാൻഡ് മാവര ജപ്പാൻ വയലറ്റ് കുത്തരി ആയി മാർക്കറ്റ് ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന്
കർഷകരായ ബിന്ദുവും ബാലചന്ദ്രനും പറയുന്നു.

error: Content is protected !!