കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി: മൂഴിയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു : കക്കാട്ട് ആറിലെ ജല നിരപ്പ് ഉയര്‍ന്നു

 

konnivartha.com : കെ എസ് ഇ ബി ലിമിറ്റെഡിന്‍റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്‍റെ രണ്ട് ജനറേറ്ററുള്‍ക്ക് ആസ്മിമായുണ്ടായ തരാറുമൂലം 30.01.2023 3.40 PM മുതല്‍ കക്കാട്
പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുയാണ്.

ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ജല നിരപ്പ്
ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജല നിരപ്പ് 190 മീറ്റര്‍ എത്തിയപ്പാള്‍ ഇന്ന് വൈകിട്ട്
(30/01/2023) 4.00 മണിക്കു റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഈ സാഹചര്യത്തില്‍ ഇന്ന് (30.01.2023) വൈകിട്ട്  7.00 മണി മുതല്‍ മൂഴിയാര്‍ ഡാമിലെ
അധിക ജലം 3 ഗേറ്റുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 50 കമെക്സ് എന്ന
നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.

 

ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം  നദികളില്‍ 10 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം .ആയതിനാല്‍ കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ് എന്നറിയിക്കുന്നു .

error: Content is protected !!