
konnivartha.com: കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല്‍ നിറം. വീട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗമടക്കം വീട്ടില്‍ എത്തി .
അതുമ്പുംകുളം നിരവേല്‍ ആനന്ദന്‍റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ ആണ് പാല്‍ നിറം കണ്ടത് .ഇടയ്ക്ക് ചുമപ്പ് നിറവും ഉണ്ടായി . മോട്ടോര്‍ പോലും വെക്കാത്ത കിണറില്‍ നിന്നും ദിനവും കോരി ആണ് വെള്ളം ശേഖരിക്കുന്നത് .
വലയിട്ട് വൃത്തിയായി സൂക്ഷിക്കുന്ന കിണറിലെ വെള്ളത്തിനാണ് നിറ വ്യത്യാസം കണ്ടത്.തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളത്തിന് യാതൊരു നിറവ്യത്യാസവുമില്ല.രാവിലെ വീട്ടിലെ ആവശ്യത്തിന് വെള്ളം കോരാൻ എത്തിയപ്പോഴാണ് വെള്ളത്തില്‍ നിറവ്യത്യാസം കാണുന്നത്.
ഇവര്‍ക്ക് മറ്റ് കുടിവെള്ള സ്രോതസുകള്‍ നിലവില്‍ ഇല്ല . ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് അയക്കണം എന്നാണ് ആവശ്യം . വെള്ളത്തില്‍ നിറവ്യത്യാസം കണ്ടതോടെ വീട്ടുകാര്‍ ആശങ്കയിലാണ് .