Trending Now

മലയാലപ്പുഴ പൊങ്കാല : ഓട്ടോ തൊഴിലാളികളുടെ നിവേദ്യ സമര്‍പ്പണം

konnivartha.com: മലയാലപ്പുഴ ദേവീ ക്ഷേത്രവും ഇവിടെ ഉള്ള പൊങ്കാല സമര്‍പ്പണവും അതി പ്രശസ്തം . മലയാലപ്പുഴ അമ്പലത്തിന് മുന്നിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് മലയാലപ്പുഴ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . ഓട്ടോ സ്റ്റാന്റ് തുടങ്ങിയ കാലം മുതല്‍ മലയാലപ്പുഴ അമ്മയ്ക്ക് ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് ഒരുക്കുന്ന പൊങ്കാല വേറിട്ട ഭക്തിയുടെ കാഴ്ചയാണ് .

എല്ലാ ഓട്ടോ തൊഴിലാളികളും ചേര്‍ന്ന്  മലയാലപ്പുഴ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്നത് മനസ്സ് അര്‍പ്പിച്ചാണ് . പൊങ്കാല അടുപ്പ് കൂട്ടുന്നത്‌ മുതല്‍ നിവേദ്യം ദേവി ജീവിതയില്‍ എഴുന്നള്ളി സ്വീകരിക്കുന്നത് വരെയുള്ള മുഹൂര്‍ത്തം എല്ലാവരും ഒന്ന് ചേര്‍ന്നാണ് നടത്തുന്നത് .

 

 

 

error: Content is protected !!