Trending Now

കേരള സംസ്ഥാന ബജറ്റ് ഇന്ന്

 

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും .

ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കും . പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു . വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണന നല്‍കുമെന്ന് അറിയുന്നു . കേന്ദ്രം തഴഞ്ഞ പദ്ധതിയാണ് വയനാട് പാക്കേജ് .സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചേക്കും

error: Content is protected !!