Trending Now

യുഡിഎഫ് തണ്ണിത്തോട്: വാഹന പ്രചരണ ജാഥയ്ക്ക് സമാപനം

 

konnivartha.com: തണ്ണിത്തോട് മേഖലയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ എല്ലാം പുനരാരംഭിക്കുക, പഞ്ചായത്ത് ഭരണസമിതിക്കെതിരെയും കോൺഗ്രസ് ജനപ്രതികൾക്കെതിരെയും CPM നടത്തുന്ന അസത്യ പ്രചരണങ്ങൾ അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥ സമാപിച്ചു സമാപന സമ്മേളനം കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് ശ്യാം എസ് കോന്നി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് കൺവീനർ ബിജു മാത്യു അധ്യക്ഷത വഹിച്ചു സജി കളയ്ക്കാട്ട്, അമ്പിളി M V, ഷാജി കെ സാമുവൽ,അജയൻപിള്ള ആനിക്കനാട് ,കെ വി സാമുവൽ , ജോയിക്കുട്ടി ചെടിയത്ത്, കെ എ കുട്ടപ്പൻ ,ജോൺ കിഴക്കേതിൽ, ലില്ലി ബാബു, LM മത്തായി, സോമരാജൻ , പൊന്നച്ചൻ കടമ്പാട്ട് , പി വി രശ്മി, കെ ആർ ഉഷ ,സൂസൻ കെ, പി എസ് പ്രീത വർഗീസ് എന്നിവർ പ്രസംഗിച്ചു ‘

error: Content is protected !!