Trending Now

പുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ

 

konnivartha.com: രണ്ടുവർഷം മുൻപ്‌ അനുമതി കിട്ടിയ ഇരുനൂറിന് മുകളില്‍ ഉള്ള  പുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ. വാടകക്കെട്ടിടങ്ങള്‍ നല്‍കാന്‍ തയാറായി അഞ്ഞൂറോളം ഉടമകള്‍ ആണ് ഉള്ളത് . ഇടനിലക്കാരെ ഒഴിവാക്കി ഓണ്‍ലൈന്‍ മുഖേന ആണ് വാടകക്കെട്ടിടങ്ങള്‍ കണ്ടെത്തിയത് .

കോന്നിയടക്കം ഉള്ള സ്ഥലങ്ങളില്‍ ബിവറേജസ് വരും . രണ്ടു വര്‍ഷം മുന്നേ കെട്ടിടം കണ്ടെത്തിയിരുന്നു . കോന്നിയിലെ ഒരു സഹകരണ സൊസൈറ്റിയുടെ ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത കെട്ടിടം ആണ് അന്ന് കണ്ടെത്തിയത് .

പുതിയതായി 8 ബിവറേജസ് ഔട്ട്‌ ലൈറ്റുകള്‍ തുടങ്ങി .ഏഴു സ്ഥാപനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് അനുമതി അന്തിമ ഘട്ടത്തില്‍ ആണ് . വരും നാളുകളില്‍ ബിവറേജസ് ഇല്ലാത്ത എല്ലാ സ്ഥലത്തും ഷോപ്പ് തുടങ്ങും .

കൂടുതല്‍ ആളുകള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വൈന്‍ ബിയര്‍ ഷോപ്പ് തുടങ്ങാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു . കോന്നി ഇക്കോ ടൂറിസം കേന്ദ്രം ,ഗവി , പെരുന്തേനരുവി തുടങ്ങിയ സ്ഥലങ്ങളിലും ബിയര്‍ വൈന്‍ ഷോപ്പ് വരും .

error: Content is protected !!