Trending Now

കോന്നിയിലും ഗവിയിലും പെരുന്തേനരുവിയിലും ബിയർ വൈൻ പാർലർ വരുന്നു

 

konnivartha.com: 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.അനുമതി നല്‍കിയതില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ, പെരുന്തേനരുവി, ഗവി എന്നിവ ഉള്‍പ്പെടുന്നു .ഇവ മൂന്നും അനേക ആയിരം സഞ്ചാരികള്‍ വരുന്ന സ്ഥലങ്ങള്‍ ആണ് .

74 ടൂറിസം കേന്ദ്രങ്ങളെ എക്സൈസ് വിജ്ഞാപനം ചെയ്തു .ഇതോടെ ഈ മേഖലയിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്ക് ബിയർ–വൈൻ ലൈസൻസ് എടുക്കാം കഴിയും .നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിന് മുന്നില്‍ ഉണ്ട് .ആദ്യ പടിയായി 74 ടൂറിസം കേന്ദ്രങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് . തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി . നിലവില്‍ ഇരുന്നൂറോളം ബീയർ– വൈൻ പാർലറുകൾ പ്രവര്‍ത്തിച്ചു വരുന്നു .അത് കൂടാതെ ആണ് 74 എണ്ണം കൂടി വരുന്നത് .

പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി, ഗവി, കോന്നി ഇക്കോ ടൂറിസം സെന്റർ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊൻമുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, വിക്രമപുരം ഹിൽസ് കൊല്ലം ജില്ലയിലെ കൊല്ലം: തെന്മല–പാലരുവി, പരവൂർ–തെക്കുംഭാഗം, കൊല്ലം ബീച്ച്, മൺറോതുരുത്ത്, തങ്കശ്ശേരി, ജ‍ടായുപ്പാറ,അഷ്ടമുടിയും ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ,മലക്കപ്പാറ,പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ, സൈലന്റ് വാലി,കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ,കോഴിക്കോട് ബീച്ച്, കാപ്പാട്, കടലുണ്ടി പക്ഷിസങ്കേതം, കക്കയം, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ കോട്ട–ബീച്ച്,കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തിരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്,പാലക്കയം തട്ട്, പൈതൽമല, തലശ്ശേരി, ധർമടം, കൊട്ടിയൂർ,കോട്ടപ്പുറം ,വൈക്കം, കോടിമത,പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ–രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാൽ, ഇലവീഴാപൂഞ്ചിറ,വാഗമൺ,കാലടി, മലയാറ്റൂർ മണപ്പാട്ടുചിറ, കുഴിപ്പള്ളി ,ചെറായി,മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസിരിസ് ഹെറിറ്റേജ് ടൂറിസം പ്രദേശം,സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, അതിരപ്പിള്ളി എന്നിവിടെ ബിയർ– വൈൻ പാർലറുകൾ തുടങ്ങാന്‍ ഉള്ള അനുമതി ലഭിക്കും .

വിദേശ സ്വദേശ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സ്ഥലങ്ങള്‍ ആണ് ഇവയെല്ലാം . കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബിയർ– വൈൻ പാർലറുകൾ തുറക്കുന്നത് ഈ മേഖലയില്‍ തൊഴില്‍ സാധ്യത കൂടി വര്‍ധിക്കുകയും ചെയ്യും . കേരളത്തില്‍ വര്‍ഷം തോറും ലക്ഷകണക്കിന് വിനോദ സഞ്ചാരികള്‍ ആണ് ഈ മേഖലകളില്‍ വന്നു പോകുന്നത് . ഓരോ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശന ഫീസ്‌ ഇനത്തില്‍ ലക്ഷങ്ങള്‍ ആണ് വരുമാനം .

കോന്നി എക്കോ ടൂറിസം കേന്ദ്രത്തിലും മാസം തോറും ലക്ഷങ്ങള്‍ ആണ് പ്രവേശന ഫീസ്‌ ഇനത്തില്‍ ലഭിക്കുന്നത് .പ്രധാനമായും ആനകളെ അടുത്തറിയാനും ആനയുമായി ബന്ധപെട്ട കാര്യങ്ങള്‍ കണ്ടറിയാനും ആണ് കോന്നിയില്‍ സഞ്ചാരികള്‍ എത്തുന്നത്‌ . കൂടാതെ അടവി കേന്ദ്രമാക്കി ഉള്ള കുട്ടവഞ്ചി സവാരിയും ജനപ്രീയം ആണ് . പൂര്‍ണ്ണമായും വനത്തിലൂടെ ഉള്ള ഗവി യാത്രയും സഞ്ചാരികള്‍ക്ക് ഇഷ്ടം ആണ് . പെരുന്തേനരുവിയിലെ കാഴ്ചയും മഴക്കാലത്തെ വെള്ള ചാട്ടവും അതിമനോഹരം ആണ് .ഇവയെല്ലാം കോര്‍ത്തിണക്കി ആണ് കോന്നിയില്‍ ബിയർ– വൈൻ പാർലര്‍ വരുന്നത് .

കോന്നിയില്‍ നിലവില്‍ ബിവറേജസ് ഇല്ല . ഉള്ളത് രണ്ടു ബാര്‍ ഹോട്ടലുകള്‍ മാത്രം ആണ് . ഇതിനാല്‍ ബിയർ– വൈൻ പാർലറുകള്‍ വരുമ്പോള്‍ മറ്റിതര ഭക്ഷണത്തിലൂടെയും മികച്ച വരുമാനവും പ്രതീക്ഷിക്കുന്നു .

നിയമപരമായ മുന്നറിയിപ്പ് :മദ്യപാനം ആരോഗ്യത്തിനു ഹാനികരം

 

error: Content is protected !!