ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ഇന്ന് (ജനുവരി 16) : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പങ്കെടുക്കും
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്‍ നേതൃത്വം നല്‍കുന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ഇന്ന് (ജനുവരി 16). പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനാണ് തുടക്കം. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവുമാണ് ലക്ഷ്യം.
തദേശ സ്ഥാപനങ്ങള്‍, പരാതികളുടെ എണ്ണം, സമയം എന്ന ക്രമത്തില്‍
മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും- 108- രാവിലെ ഒമ്പത് മുതല്‍
ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും- 207- രാവിലെ 11 മുതല്‍
കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും- 231- ഉച്ചയ്ക്ക് 2.30 മുതല്‍
വനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് (ജനുവരി 16)
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല അദാലത്ത് ഇന്ന് (ജനുവരി 16) നടക്കും. തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പാവിതരണം : സംസ്ഥാനതല ഉദ്ഘാടനം 17ന്
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസ് മുഖേന നല്‍കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുളള വായ്പാവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 17ന് വൈകിട്ട് മൂന്നിന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ നിര്‍വഹിക്കും. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , ആന്റോ ആന്റണി എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ , സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ ഷാജു തുടങ്ങിയവര്‍ പങ്കെടുക്കും.
ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഐഎച്ച്ആര്‍ഡി കോഴ്‌സുകള്‍ക്ക് ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. പിജിഡിസിഎ , ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,സര്‍ട്ടിഫിക്കറ്റ ്‌കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയാണ് കോഴ്സുകള്‍. എസ്‌സി /എസ്റ്റി/ ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിവരങ്ങളും www.ihrdadmissions.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 9562771381, 8547005046, 9495069307
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ -421/19)തസ്തികയുടെ 344/2021/ഡിഒഎച്ച നമ്പര്‍ റാങ്ക് പട്ടിക 2024 ഒക്ടോബര്‍ മൂന്നിന് മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2024 ഒക്ടോബര്‍ നാലിന് പൂര്‍വാഹ്നം മുതല്‍ പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ലേലം
മാങ്കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന തെങ്ങ്, പ്ലാവ്, ആല്‍ എന്നീ മരങ്ങളുടെ ലേലം ജനുവരി 29 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍ : 9544422836, 9447044429.
അധ്യാപക നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) താമസിച്ചു പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ് -ഹ്യുമാനിറ്റിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദവും ബി-എഡും, എച്ച്എസ്- സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി-എഡും, യുപി ബിരുദവും ബി -എഡ് / ഡിഎഡ് എന്നിവയാണ് യോഗ്യതകള്‍. ജനുവരി 18 ന് രാവിലെ 10ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 40 വയസ് തികയാന്‍ പാടില്ല. ഫോണ്‍ : 9447859959.
ടെന്‍ഡര്‍
ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് 2025 മാര്‍ച്ച് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം (`ബൊലേറോ,സ്വിഫ്റ്റ് ഡിസൈര്‍, എത്തിയോസ്, ഹോണ്ട സിറ്റി, സമാന മോഡലുകള്‍ ) വിട്ടു നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 12. ഫോണ്‍ : 0468 2222234.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് ട്രെയിഡില്‍ ഈഴവ/ ബില്ലവ/ തിയ്യ (മുന്‍ഗണന) വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്കുളള അഭിമുഖം ജനുവരി 20ന് രാവിലെ 11ന് ഐടിഐ യില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കണം. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നുവര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ടിസി/ എന്‍എസി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. ഫോണ്‍ : 04792953150, 04792452210.
ടെന്‍ഡര്‍
പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 18. ഫോണ്‍ : 04734 217010., ഇ-മെയില്‍ :[email protected]