Trending Now

പത്തനംതിട്ടയില്‍ ക്രിസ്മസ് ഫെയര്‍ ഇന്ന് (21) മുതല്‍

 

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ,വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കന്‍ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ഉണ്ടായിരിക്കും.
വിപ്രോ, പ്രോക്ടര്‍ ആന്‍ഡ് ഗാംപിള്‍, കിച്ചന്‍ ട്രഷേഴ്‌സ്, ഐടിസി, കോള്‍ഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്‌സ്, ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ക്രിസ്മസിനോട് അനുബന്ധിച്ച് നല്‍കുന്നു. 150ല്‍ അധികം ഉല്‍പന്നങ്ങളാണ് വിലക്കുറവില്‍ ലഭ്യമാക്കുന്നത്.

ഇതോടൊപ്പം ജില്ലാ ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും 21 മുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലുവരെ ഫ്‌ലാഷ് സെയില്‍ നടത്തും. സബ്‌സിഡിയിതര ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനേക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭിക്കും.

error: Content is protected !!