konnivartha.com: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയിൽ കെവികെ നടത്തിയ പ്രദർശനം.
മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂർന്ന് തിങ്ങി വളരുന്ന പൈനാപ്പിളിൽ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. എന്നാൽ, അധ്വാനവും സമയവും കുറച്ച്, ഇലകളിൽ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോൺ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതൽ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദർശനം തെളിയിച്ചു.
120 ദിവസം പ്രായമായ പൈനാപ്പിളുകളിലാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. ഒരു ഹെക്ടർ കൃഷിയിടത്തിൽ 34 ലിറ്റർ ജലം മാത്രമുപയോഗിച്ച് 1.7 കി.ഗ്രാം എൻ.പി.കെ മിശ്രിതം പ്രയോഗിക്കുവാൻ ഡോണിനു കഴിഞ്ഞു. പരമ്പരാഗതരീതിയെ അപേക്ഷിച്ച് 300 ലിറ്റർ വരെ വെള്ളം ഇതിലൂടെ കുറക്കാനായി. ഈ ദൗത്യത്തിന് വെറും 16 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. എന്നാൽ, ഇടതൂർന്നതും മുള്ളുകൾ നിറഞ്ഞതുമായ വാഴക്കുളം പൈനാപ്പിൾ കൃഷിയിൽ സാധാരണ രീതിയിൽ തൊഴിലാളികളെ വെച്ച് വളപ്രയോഗം നടത്തുന്നതിന് മൂന്ന് ദിവസം ആവശ്യമാണ്.
തൊഴിൽദിനങ്ങൾ ഗണ്യമായി കുറച്ചും വളർച്ചാക്ഷമത കൂട്ടിയും വാഴക്കുളം പൈനാപ്പിളിന്റെ ഉൽപാദന ചിലവ് കുറക്കാൻ ഡ്രോൺ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് പ്രദർശനത്തിൽ ബോധ്യമായി. കൂടുതൽ മേഖലകളിൽ സമാനരീതിയിൽ ഡ്രോൺ പ്രദർശനം നടത്താൻ കെവികെക്ക് പദ്ധതിയുണ്ട്. പൈനാപ്പിൾ കർഷകർക്കിടയിൽ ഡ്രോൺ സാങ്കേതികവിദ്യക്ക് പ്രചാരമുണ്ടാക്കുകയാണ് പ്രദശനത്തിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയുടെ പ്രായോഗിക നേട്ടങ്ങൾ വിലയിരുത്തുന്നതിന് കർഷകരുടെ അഭിപ്രായം ശേഖരിക്കുമെന്ന് കെവികെ മേധാവി ഡോ ഷിനോജ് സുബ്രമണ്യൻ പറഞ്ഞു.
പൈനാപ്പിൾകൃഷിയിലോ നെൽകൃഷിയിലോ ഡ്രോൺ ഉപയോഗിക്കാൻ താൽപ്പര്യമുള്ള കർഷകർക്ക് കെവികെയെ ബന്ധപ്പെടാം. ഫോൺ 9400257798.
KVK Ernakulam uses drone for nutrient spraying in pineapple fields
In an attempt to promote widespread adoption of drone technology, the Krishi Vigyan Kendra (KVK) Ernakulam under ICAR-Central Marine Fisheries Research Institute (CMFRI) demonstrated use of drone for nutrient spraying in pineapple fields in Keerampara near Kothamangalam in the district. This showcased the advantages of drone technology in reducing water, labour, and time, making it a promising innovation for pineapple farming, particularly in the spiky-leaf Vazhakkulam pineapple, which is famous in Ernakulam district.
Since pineapple farming is labour-intensive with the crop’s sharp, spiky leaves and dense planting, manual nutrient application is challenging and time-consuming. However, the demonstration showed that drone technology is effective in overcoming these challenges by significantly reducing manual labour and ensuring uniform nutrient distribution across large areas.
The drone sprayed NPK foliar-grade fertilizer on 120-day-old pineapples planted using a paired-row system. A total of 1.7 kg of the NPK mixture was applied over one hectare using just 33.6 liters of water, significantly reducing water usage from 250-300 liters typically required for manual spraying. The drone completed the task in just 16 minutes, whereas manual spraying demands three man-days due to the challenges of carefully navigating dense, spiked foliage.
“This technological advancement is expected to reduce production costs for the famous Vazhakkulam pineapple by cutting down on labour requirements and enhancing operational efficiency”, said KVK Head Dr Shinoj Subramanian.
The introduction of drones in pineapple farming is relatively new, making KVK’s demonstration a pioneering step in utilizing modern technology for this unique crop.
Farmers interested in using drone technology for pineapple or paddy fields can contact KVK Ernakulam at 9400257798. “KVK will continue to monitor the impact of this demonstration, assessing factors such as yield improvement and crop maturity. Feedback from farmers will also be collected to evaluate the practical benefits of this technology”, Dr Shinoj Subramanian said.