കരുതലും കൈത്താങ്ങും’: പരാതികള്‍ സമര്‍പ്പിക്കാനുള്ള
അവസാന തീയതി ഡിസംബർ (6)
ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി (ഡിസംബര്‍ 6).
https://karuthal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റതവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം.
മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും.
കാര്‍ഷിക സെന്‍സസ്; രണ്ടാംഘട്ട വിവര ശേഖരണം ആരംഭിച്ചു
ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടാംഘട്ട വിവര ശേഖരണം പത്തനംതിട്ട നഗരസഭയിലെ രണ്ടാം വാര്‍ഡിലെ കൗണ്‍സിലറായ പി. കെ. അനീഷയുടെ വസതിയില്‍ നടന്നു .
ജില്ലയിലെ വിവരശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി . ആര്‍. ജ്യോതിലക്ഷ്മി നിര്‍വഹിച്ചു. കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജ്യോതി വിവരശേഖരണം നടത്തി. റിസര്‍ച്ച് ഓഫീസര്‍ പി. പത്മകുമാര്‍, എസ്. നൗഷാദ്, കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി. എം. അബ്ദുല്‍ ജലീല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ. ശോഭാ, കൗണ്‍സിലര്‍ വിന്‍സന്റ് , വൈ.എം.സി.എ സെക്രട്ടറി ബിനീ ഫിലിപ്പ്, കുടുംബശ്രീ അംഗങ്ങളായ മണി മീര ,സബീന ബീഗം, അന്നമ്മ ഡാനിയല്‍, ജോസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
എന്യുമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ് പദ്ധതിയിലേക്ക്
എന്യുമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുളളവരോ, ഫിഷ് ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഐശ്ചിക വിഷയമായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുളളവരോ ആയിരിക്കണം.
സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 23 ന് കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് അസിസിറ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2967720, ഇ-മെയില്‍ : fisheriespathanamthitta@yahoo.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 9846033001.
സായുധസേന പതാകദിനാചരണം ഡിസംബർ (07)
സായുധസേനാ പതാക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സായുധസേന പതാകദിനാഘോഷം ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പതാകദിന നിധി സമാഹരണ ഉദ്ഘാടനം നിര്‍വഹിക്കും. സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.കെ.മാത്യു (റിട്ട.) അധ്യക്ഷനാകും.
ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ (6)
ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ (6) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും