Trending Now

എംഎസ്എംഇകള്‍ക്ക് ടര്‍ബോ വായ്പ അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്

 

 

ഡിജിറ്റല്‍ സ്കോര്‍കാര്‍ഡ് അടിസ്ഥാനമാക്കി എളുപ്പത്തിലുള്ള വായ്പകള്‍ ലഭ്യമാക്കുന്നു

 

konnivartha.com: കൊച്ചി: എംഎസ്എംഇകളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടര്‍ബോ വായ്പ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകള്‍ക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ വായ്പ ലഭ്യമാക്കികൊണ്ട് വായ്പ പ്രക്രിയ കാര്യക്ഷമമാക്കാന്‍ സിഎസ്ബി ബാങ്ക് ലക്ഷ്യമിടുന്നു.

 

5 കോടി വരെ വായ്പ, ഓവര്‍ഡ്രാഫ്റ്റ്, ടേം ലോണ്‍, വ്യാപാര സൗകര്യങ്ങള്‍, ഉടനടി തത്വത്തിലുള്ള അനുമതി, വായ്പയ്ക്ക് ലളിതമാക്കിയ സ്കോര്‍കാര്‍ഡിന്‍റെ അടിസ്ഥാനത്തിലുള്ള അനുമതി എന്നിവയാണ് എസ്എംഇ ടര്‍ബോ വായ്പയുടെ പ്രധാന സവിശേഷതകള്‍.

 

വിവിധ സവിശേഷതകള്‍ ഉള്ള ഈ പദ്ധതി എംഎസ്എംഇകളെ പൂര്‍ണ്ണ ശേഷിയില്‍ എത്തിക്കുന്നതിന് വേഗത്തിലും എളുപ്പത്തിലും കൂടുതല്‍ സുതാര്യമായ വായ്പ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്.

ടര്‍ബോ വായ്പ പദ്ധതി ലളിതമാക്കിയ വായ്പ നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി, ഉടനടി തത്വത്തിലുള്ള അനുമതി നല്‍കിക്കൊണ്ട് എസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്ന രീതി എളുപ്പമാക്കുന്നു. ഇത് വിപണിയില്‍ സവിശേഷമായ ഒന്നാണ്.

വായ്പ പ്രക്രിയയില്‍ സാധാരണയുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കുക മാത്രമല്ല സമ്പദ്വ്യവസ്ഥയുടെ ആകമാനമുള്ള വികസനത്തിന് സഹായിക്കുകയും ചെയ്യുന്നു. മികച്ച വൈദഗ്ധ്യമുള്ള വ്യവസായ വിദഗ്ധരുമായി സഹകരിച്ചാണ് സ്കോര്‍കാര്‍ഡ് വികസിപ്പിച്ചിരിക്കുന്നതെന്ന് എസ്എംഇ ബിസിനസ് ഗ്രൂപ്പ് മേധാവി ശ്യാം മണി പറഞ്ഞു.

 

ബാങ്കിന്‍റെ സുസ്ഥിരത, വലിപ്പം, സ്കെയില്‍ 2030 എന്ന ലക്ഷ്യവുമായി യോജിച്ച് ഇന്നത്തെ ഊര്‍ജ്ജസ്വലമായ ബിസിനസ് സാഹചര്യത്തില്‍ എംഎസ്എംഇകളെ വളരാന്‍ സഹായിക്കുന്നതിനുള്ള സിഎസ്ബി ബാങ്കിന്‍റെ വിശാലമായ ദൗത്യത്തിന്‍റെ ഭാഗമാണ് ഈ പദ്ധതി.

Mr. Shyam Mani, Group Head

 

CSB Bank launches Turbo Loan for MSMEs; offers simplified loans based on a digital scorecard

konnivartha.com: In its commitment to support MSMEs accelerate their growth journey,
private sector lender CSB Bank has unveiled a new loan offering –SME Turbo Loan. A simplified
loan-solution product, CSB Bank aims to streamline the lending process by offering quick, hassle-free
access to credit to MSMEs across various sectors
Some of the key features of the SME Turbo Loan are:
 Loans up to ₹5 crores
 OD, TL and Trade facilities offered
 Instant In-principle sanction
 Loans approved based on a simplified scorecard

Speaking about the new loan offering for small businesses, Mr. Shyam Mani, Group Head – SME
Business said, “This multi-featured product is built to offer faster, easier and more transparent credit
solutions to empower MSMEs to reach their full potential.

The Turbo Loan product simplifies the way SMEs access credit, by offering instant in-principle sanction, based on a simplified credit assessment, which is unique in the market. By eliminating the traditional bottlenecks of the lending process, we are not only empowering small businesses achieve rapid growth but also contributing to the overall development of the economy. Scorecard is developed in collaboration with industry
experts with wider expertise.”

This product is part of CSB Bank's broader mission to help MSMEs thrive in today’s dynamic
business environment, while also aligning with the bank's Sustain, Build, Scale 2030 goal.

About CSB Bank:
CSB Bank is one of the oldest private sector banks in India with an existence of over 100 years. While
the bank has a long operating history as a traditional bank, it is currently focusing on implementing
strategic changes in business model to function efficiently like a full-service new age private sector
bank. CSB Bank has a strong base in Kerala along with significant presence in Tamil Nadu,
Maharashtra, Karnataka and Andhra Pradesh. The bank offer a wide range of products and services to
our overall customer base of 2.1 million, with particular focus on SME, Retail, and NRI customers.
Bank delivers products and services through multiple channels, including 802 branches (excluding
three service branches and three asset recovery branches) and 767 ATMs/CRMs spread across the
country and various alternate channels such as micro ATMs, debit cards, internet banking, mobile
banking, point of sale services, and UPI.

 

error: Content is protected !!