Trending Now

കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന്

Spread the love

 

konnivartha.com: : കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന് വൈകിട്ടു 4 മണിക്ക് ആനകുത്തി ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ.മുഹമ്മദ്‌ റിയാസ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്.

12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബിഎംബിസി സാങ്കേതികവിദ്യയിൽ നിലവിലുള്ള 5 മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു നിർമ്മിക്കുക. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്തു നിർമ്മിക്കും.നിർമ്മാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകളും നിർമ്മിക്കും.

1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും പ്രവർത്തിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകളും നിർമ്മിക്കും.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാപ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിനായി 225 വസ്തു ഉടമകളിൽ നിന്നായി 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.

മെഡിക്കൽ കോളേജ് റോഡ് നിർമ്മിക്കുന്നതിനൊപ്പം കോന്നി വെട്ടൂർ അതുമ്പുംകുളം റോഡ് 5 അഞ്ചു കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ളടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ കോന്നി മെഡിക്കൽ കോളേജിലേക്ക് സുഗമമായി യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും എംഎൽഎ അറിയിച്ചു.

പൊതുമരാമത്ത് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ
അധ്യക്ഷനാകും.

error: Content is protected !!