Trending Now

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

 

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും.

എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 8 ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

error: Content is protected !!