Trending Now

പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം നടന്നു

 

‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകും!’ ഡോ. ജിതേഷ്ജി.
പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം വരവേഗവിസ്മയമായി

konnivartha.com: പരുമല : ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന്റെ കലോത്സവം ‘ആരവം- 2024’ ഉദ്ഘാടനം വരയരങ്ങിന്റെ വർണ്ണവിസ്മയത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗമേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജി നിർവഹിച്ചു. വേഗവരയുടെയും ഓർമ്മയുടെയും അവിസ്മരണീയ നേർക്കാഴ്ചയായി മാറിയ ഉദ്ഘാടനച്ചടങ്ങ് പ്രേക്ഷകരായിരുന്ന പുതുതലമുറ ഹർഷാരവത്തോടെയാണ് ആസ്വദിച്ചത്.

‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകുമെന്ന് സാഹിത്യകാരന്മാരെയും കൃതികളെയും വേഗവരയിലും സചിത്ര പ്രഭാഷണ രൂപേണയും അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
വരവേഗവിസ്മയവും സചിത്ര പ്രചോദനപ്രഭാഷണവും സമഞ്ജസമായി സമന്വയിപ്പിച്ചുള്ള തനതുകലാപ്രകടനത്തിലൂടെ വ്യത്യസ്തവും വേറിട്ടവുമായ ദൃശ്യ വിസ്മയത്തിന് നേർക്കാഴ്ചയാവുകയായിരുന്നു പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ. കാച്ചിക്കുറുക്കിയ നർമ്മഭാഷണത്തിനൊപ്പം മിന്നൽ വേഗത്തിൽ ചിത്രങ്ങൾ വരയ്ക്കുകയും വരയിൽ നിന്ന് പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള ദൃശ്യാനുഭവങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇൻഫോടൈന്മെന്റ് ദൃശ്യകലാരൂപമാണ് ജിതേഷ്ജി ആവിഷ്കരിച്ച് പ്രചുരപ്രചാരം നൽകിയ ‘വരയരങ്ങ്’ തനതുചിത്രകലാപ്രസ്ഥാനം.

ഇരുപതിലേറെ രാജ്യങ്ങളിലായി പതിനായിരത്തിലേറെ വേദികളിൽ അവതരിപ്പിക്കപ്പെട്ട വരയരങ്ങ് കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ രൂപം കൊണ്ട ഏറ്റവും ജനകീയ ദൃശ്യകലാരൂപമെന്ന നിലയിൽ ശ്രദ്ധേയമാണ്. കാണുകയോ കേൾക്കുകയോ മാത്രം ചെയ്യുന്നതല്ല ചിന്തിപ്പിക്കുന്നതും കൂടി ആകണം കല എന്ന് ജിതേഷ്ജിയുടെ പ്രകടനം പ്രേക്ഷകരെ ഓർമ്മപ്പെടുത്തി. പുതുതലമുറയുടെ മനസ്സറിഞ്ഞ് അഭിരുചിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അരങ്ങിലെ ഓരോ വരയും.

സ്വാതന്ത്ര്യസമര സേനാനി കളുടെ യും സാഹിത്യകാരന്മാരുടെയും വേഗവര കൂടാതെ പുതുതലമുറയുടെ ആ വശ്യപ്രകാരം ഇരുകരങ്ങളും ഒരേ സമയം ഉപയോഗിച്ച് മോഹൻലാൽ, വിജയ്, രജനികാന്ത് ,ഫഹദ് ഫാസിൽ, യാഷ് (റോക്കി ഭായി കെജിഎഫ് ),റൊണാൾഡോ, മെസ്സി എന്നിവൾ പ്പെടെ നിരവധി സെലിബ്രിറ്റികളെ ’വരയൻപുലി’ വേഗത്തിൽ വരയ്ക്കുകയും ഗീതാഞ്ജലിയിലെ വരികൾ ചൊല്ലി രവീന്ദ്രനാഥ് ടാഗോറിന്റെ അതിവേഗരേഖാചിത്രം വരയിലൂടെ കലോത്സവ ഉദ്ഘാടനപ്രഖ്യാപനം നടത്തുകയുമായിരുന്നു ഡോ. ജിതേഷ്ജി. അർപ്പിക്കുകയും പിടിഎ പ്രസിഡണ്ട് ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചയോഗത്തിൽ
സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുസ്മിത നന്ദിയും പറഞ്ഞു.

കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ മുഖ്യപ്രഭാഷണം നടത്തി. കവി സുമേഷ് കൃഷ്ണൻ, ഹയർ സെക്കന്ററി അദ്ധ്യാപകരായ ഹരികുമാർ, ചാന്ദ്നി എന്നിവർ സംസാരിച്ചു .