Trending Now

പത്തനംതിട്ട ജില്ല : പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 10/09/2024 )

തെളിവെടുപ്പ് 12 ന്

സ്‌ക്രീന്‍ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ്  മേഖലകളിലെ  മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള  തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും 2.30 നും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ മെയിന്‍  കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.    പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള തൊഴിലാളി-തൊഴിലുടമ-     ട്രേഡ്‌യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ഓഫീസര്‍  അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 12 രാവിലെ 11 ന് ഐടിഐയില്‍ നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ / എന്‍ടിസി / എന്‍എസിയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം.

സ്പോട്ട് അഡ്മിഷന്‍

പന്തളം എന്‍എസ്എസ്  പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന്  ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 9.30 ന്. ഫോണ്‍ : 9446065152, 9447045879.

അഭിമുഖം 11 ന്

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ പോളിമെര്‍ ടെക്നോളജി (ഒരുഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍  ഹൈഡ്രോളിക്സ് (ഒരു ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ഫിറ്റിംഗ്  (ഒരു ഒഴിവ് ) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11 ന്   രാവിലെ 10.30 ന് കോളജില്‍ ഹാജരാകണം. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 04734 231776.

എക്സൈസ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 10)

ജില്ലാ എക്സൈസ് കോംപ്ലക്സ് ഉദ്ഘാടനം ഇന്നു (സെപ്റ്റംബര്‍ 10)  രാവിലെ 9.30  ന് തദ്ദേശ സ്വയംഭരണ-എക്സൈസ്- പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ആരോഗ്യ വനിത-ശിശുക്ഷേമവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് അധ്യക്ഷയാകും.  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എം. പി, എംഎല്‍എ മാര്‍, മറ്റുജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓണം വിപണന മേള ഉദ്ഘാടനം ഇന്ന് (10)

ജില്ലാ പഞ്ചായത്തിന്റേയും  ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെ ഇന്നു മുതല്‍  14 വരെ പത്തനംതിട്ട മുനിസിപ്പല്‍  ബസ് സ്റ്റാന്‍ഡില്‍ കുടുംബശ്രീയുടെ സംസ്ഥാനതല ഓണം വിപണന മേള നടത്തും. തദ്ദേശ സ്വയംഭരണ-എക്സൈസ്-പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ്  ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ- വനിത- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. എം.പി, എംഎല്‍എ മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭക്ഷ്യമേളകളും  കലാപരിപാടികളും സെമിനാറുകളും മത്സരങ്ങളും  മേളയുടെ ഭാഗമായുണ്ടാകും. സ്റ്റാളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും.  ഒരു അയല്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് ഉപജീവനമാര്‍ഗ്ഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ ജില്ലാതല  പ്രഖ്യാപനവും ഉദ്ഘാടനത്തിന്റെ ഭാഗമാകും

error: Content is protected !!