Trending Now

കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

 

 

konnivartha.com: കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു.കഴിഞ്ഞ ഓണത്തോടനുബന്ധമായി കോന്നി എം എല്‍ എ യുടെ നേതൃത്വത്തിൽനടത്തിയ കരിയാട്ടം ഫെസറ്റ്ന്റെ വരവ് ചിലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിന് ശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലുംഎം എല്‍ എയോ അദ്ദേഹത്തിന്‍റെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യോ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു .

കരിയാട്ടം സംബന്ധിച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത് . പഞ്ചായത്ത്‌ ലൈസൻസ് എടുത്തിരുന്നോ.?പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നല്കി ?എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു ? കേരള സർക്കാരിന്റെ ഏതെല്ലാം വകുപ്പിൽ നിന്നും തുക അനുവദിച്ചു ?ആയത് എത്ര ?
വരവ് -ചിലവ് കണക്കുകൾ ? എന്നാൽ ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടതിനു ശേഷം എം എല്‍ എ താലൂക്ക് വികസന സമിതിയിൽ എത്തിയിട്ടില്ല. അതിനെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങൾ ആയി താലൂക്ക് സഭയ്ക്ക് നാഥൻ ഇല്ലാത്ത അവസ്ഥയാണ്.

ബന്ധപ്പെട്ട ഉദ്യാഗസ്ഥന്മാർ ക്യത്യമായി സഭയിൽ പങ്കെടുക്കുന്നില്ല. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ല. പല വകുപ്പുകളുടെയും മേധാവികൾ വരാത്തത് മൂലം പ്രധാനപ്പെട്ട വിഷയങ്ങൾക്ക് പരിഹാരമാകുന്നില്ല. അങ്ങനെ താലൂക്ക് വികസനസമിതി പ്രഹസനമായി മാറുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മാസം കൂടിയ താലൂക്ക് വികസന സമിതിയിൽ യു ഡി എഫ് പ്രതിനിധികൾ എം എൽ എ യുടെ അസാന്നിദ്ധ്യം ചൂണ്ടി കാണിക്കുകയും ഈ മാസം കൂടുന്ന സഭയില്‍ എം എൽ എ പങ്കെടുക്കുന്നില്ലെങ്കിൽ സഭ ബഹിഷ്ക്കരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ഇന്നു നടന്ന താലൂക്ക് വികസന സമിതിയിലും എംഎൽഎ ആദ്യം പങ്കെടുത്തില്ല . സഭ ആരംഭിച്ചപ്പോൾ തന്നെ അദ്ധ്യക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉൾപ്പെടെയുള്ള യുഡിഎഫ് അംഗങ്ങൾ
സഭ ബഹിഷ്കരിച്ചു . തുടർന്ന് അംഗങ്ങൾ തഹസിൽദാരുടെ ചേംബറിന് പുറത്ത് കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഏകദേശം ഒരു മണിയോടെ എം.എൽ.എ സഭയിൽ എത്തുകയായിരുന്നു. തുടർന്ന് അംഗങ്ങൾ സമരം വിജയം കണ്ടതായി അറിയിച്ചുകൊണ്ട് താലൂക്ക് ഓഫീസിന് പുറത്തേക്ക് പ്രകടനം നടത്തി.

സഭയിലെ ആൻ്റോ ആൻ്റണി എം.പി യുടെ പ്രതിനിധിയായ ഐവാൻ വകയാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദിനാന്മ റോയി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റന്മാരായ അനി സാബു, ബഷീർ ചീറ്റാർ, സേവാദൾ ജില്ലാ ചെയർമാൻ ശ്യം എസ് കോന്നി, അബ്ദുൾ മുത്തലിഫ്, ഏബ്രഹാം ചെങ്ങറ, ബാബു വെന്മേലിൽ, കെ.ജി. ഇടിക്കുള,.വി.കെ. സന്തോഷ് കുമാർ, സൗദ റഹിം, പ്രകാശ്‌ പേരങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!