Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

ഗോത്ര സംസ്കൃതിയില്‍ വിളങ്ങി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ

 

konnivartha.com: ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ കൗള ആചാര സ്തുതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വിനായക ചതുര്‍ഥി ദിനത്തില്‍ നടക്കുന്ന വിശേഷാല്‍ കല്ലേലി കൗള ഗണപതി പൂജ നടന്നു .

നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കൗള ആചാര അനുഷ്ടാനങ്ങളില്‍ അധിഷ്ഠിതമായ പൂജയാണ് കൗള പൂജ , കല്ലേലിക്കാവിലെ ഗണപതി കൗള ഗണപതി സങ്കല്‍പത്തില്‍ ഉള്ളതായതിനാല്‍ കരി ഗണപതിയ്ക്ക് ആണ് പ്രാമുഖ്യം നല്‍കി പൂജകള്‍ ചെയ്തത്

രാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകള്‍ , വാനര ഊട്ട് ,മീനൂട്ട് ,കല്ലേലി അപ്പൂപ്പന്‍ പൂജ കല്ലേലി അമ്മൂമ്മ പൂജ തുടര്‍ന്ന് നിത്യ അന്നദാനം സമര്‍പ്പിച്ചു .

രാവിലെ 10 മണിയ്ക്ക് കല്ലേലി കൗള ഗണപതി പൂജ നടന്നു . പഴവര്‍ഗ്ഗങ്ങളും കരിക്കും കരിമ്പും വിള വര്‍ഗങ്ങളും കറുകപുല്ലും മധുര പലഹാരങ്ങളും, കാട്ടു വിഭവങ്ങളും സമര്‍പ്പിച്ചു പൂജകള്‍ അര്‍പ്പിച്ചു . തുടര്‍ന്ന് മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ ,999 മലയ്ക്ക് പൂജകള്‍ എന്നിവ സമര്‍പ്പിച്ചു .പൂജകള്‍ക്ക് വിനീത് ഊരാളി കാര്‍മ്മികത്വം വഹിച്ചു