Trending Now

പത്തനംതിട്ടയില്‍ സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍

Spread the love

 

konnivartha.com: ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍ . പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി ആദ്യവില്‍പ്പന നിര്‍വഹിക്കും.

സെപ്റ്റംബര്‍ ആറുമുതല്‍ 14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം .
ആറന്മുള നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കോന്നി നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 8.45 ന് ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പനങ്ങള്‍ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്റുകളുടെ കണ്‍സ്യൂമര്‍ ഉല്‍പനങ്ങള്‍ തുടങ്ങിയവ അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ എല്ലാ ഫെയറുകളിലും ലഭിക്കും.

error: Content is protected !!