ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണ് പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു.