സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാനത്തെ സ്‌കൂളുകളിലെയും, കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റുകളിലെ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറുടെ നിയമന കാലാവധി അവസാനിച്ചതിനാൽ പുതിയ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ള സർക്കാർ/എയ്ഡഡ് കോളേജുകളിലെ അധ്യാപകർക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് അഞ്ച് ആണ്. അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പലിന്റെ ആമുഖ കത്തോടുകൂടി ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ്, വികാസ് ഭവൻ, ആറാംനില, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. സർക്കുലറും അപേക്ഷ ഫോറവും http://collegiateedu.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

error: Content is protected !!