Trending Now

വയോജന ക്ഷേമ പദ്ധതി നിര്‍വഹണം; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

 

വയോജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരേയും ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വയോജന ക്ഷേമ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹാഫ് ഡേ ഓറിയന്റേഷന്‍ പ്രോഗ്രാം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വയോജന കമ്മിറ്റി മെമ്പര്‍മാര്‍, കണ്‍സീലിയേഷന്‍ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വയോജന ക്ഷേമ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു.

ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷംല ബീഗം, രജിസ്‌ട്രേഷന്‍, ആരോഗ്യം, പോലീസ്, കുടുംബശ്രീ, എഡ്യൂക്കേഷന്‍, തദ്ദേശ സ്വയംഭരണം, ഹോമിയോ, ആയുര്‍വേദം എന്നീ വകുപ്പ് ഉദ്യോഗസ്ഥര്‍, കണ്‍സീലിയേഷന്‍ ഓഫീസര്‍മാര്‍, വയോജന കമ്മിറ്റി മെമ്പര്‍മാര്‍, വയോജന ക്ഷേമ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

error: Content is protected !!