Trending Now

പത്തനംതിട്ട ജില്ല :പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 10/07/2024 )

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, സിസിടിവി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ 9526229998 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ക്വട്ടേഷന്‍

അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുളള വാഹനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 15 ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 04734 224827.

എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേയ്ക്ക് പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. വിശദവിരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും.
ഫോണ്‍ : 9846033001.

ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ ദേശീയമത്സ്യകര്‍ഷക ദിനാഘോഷം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ അധ്യക്ഷയായി. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഏബ്രഹാം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ തോമരച്ചാലില്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ചന്ദ്രലേഖ, കടപ്ര ഗ്രാമപഞ്ചായത്ത് അംഗം ജോര്‍ജ് തോമസ്,ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുതലത്തിലെ മികച്ച മത്സ്യകര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട തിരുവല്ല നഗരസഭ പരിധിയില്‍ നിന്നുമുള്ള ഫാ.തീയോഡോഷ്യസ് മാര്‍ മെത്രാപ്പോലീത്ത, നസറുദ്ദീന്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഫാ. ജോപ്പന്‍, നിരണം ഗ്രാമപഞ്ചായത്തില്‍ നിന്നും ഏബ്രഹാം വര്‍ഗീസ്, നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ നിന്നും ജോണ്‍ രാജന്‍, കടപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും ശ്രീവത്സന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

വര്‍ദ്ധിച്ച തോതില്‍ മായം ചേര്‍ന്നതും പഴകിയതുമായ മത്സ്യം വിപണിയില്‍ ലഭ്യമാകുന്ന ഈ കാലത്ത് ശുദ്ധമായ മത്സ്യം വിപണിയില്‍ ലഭ്യമാക്കുന്നതില്‍ മത്സ്യകര്‍ഷകര്‍ വഹിക്കുന്ന പങ്ക് ചര്‍ച്ച ചെയ്യപ്പെട്ടു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയരായ മത്സ്യകര്‍ഷകരില്‍ നിന്നുമുള്ള മത്സ്യം പരമാവധി ഉപയോഗിക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

filter: 0; fileterIntensity: 0.0; filterMask: 0; brp_mask:0;
brp_del_th:null;
brp_del_sen:null;
delta:null;
module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 2;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;HdrStatus: auto;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 42;

അഭിമുഖം ജൂലൈ 12 ന്

ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.ടെക്/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംബി,എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്റനന്‍സ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍ : 0477-2230624, 8304057735, 0469 2600843.

ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, വിവാഹ ധനസഹായ പദ്ധതി, ഹോസ്റ്റല്‍ സൗകര്യത്തിനുള്ള ധനസഹായ പദ്ധതി, സഫലം, കരുതല്‍, യത്നം എന്നീ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് പദ്ധതി, വിവാഹധനസഹായ പദ്ധതി, ഹോസ്റ്റല്‍ സൗകര്യത്തിനുള്ള ധനസഹായ പദ്ധതി, സഫലം എന്നിവയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സുനീതി പോര്‍ട്ടല്‍ മുഖേന ആഗസ്റ്റ് 31 വരെ പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. കരുതല്‍, യത്നം പദ്ധതികള്‍ക്ക് അപേക്ഷ നേരിട്ട് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മണ്ണില്‍ റീജന്‍സി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2325168.

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനം; 26 വരെ അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളജുകളിലേയ്ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വേേു:െ//ിൃശ.ശവൃറ.മര.ശി എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓണ്‍ലൈനായി ജൂലൈ 26 ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഫോണ്‍ : 8547005000, വെബ്സൈറ്റ് : www.ihrd.ac.in.

error: Content is protected !!