ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ 13 ന്
29-ാമത് പി.എന്‍. പണിക്കര്‍ ദേശീയ വായനാമഹോത്സവത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും യുപി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും ജൂലൈ 13 ന് രാവിലെ 10 ന് പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഗവ/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജൂലൈ 12 ന് മുന്‍പായി മത്സരങ്ങള്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്ന വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരണമെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ അറിയിച്ചു. ഫോണ്‍ : 9446443964, 9656763964.
എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു . 2024 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2024-25 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ അധികരിക്കരുത്. പ്ലസ് വണ്‍, പ്ലസ് ടു, പഠനത്തോടൊപ്പം ജില്ലാ കളക്ടറും ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ മുഖേന രണ്ട് വര്‍ഷം ദൈര്‍ഘ്യമേറിയ മെഡിക്കല്‍ എഞ്ചിനീയറിംഗ് / എന്‍ട്രന്‍സ് പ്രവേശനമാണ് നല്‍കുന്നത്.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ്, എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്ന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 22 ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഉയര്‍ന്നമാര്‍ക്കും കുറഞ്ഞ വരുമാനവുമുളള 10 വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ, ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2322714, 9497103370.
കരിയര്‍ ടേക്ക് ഓഫ് തൊഴില്‍ മേളപത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്‍, ഡി.ഡി.യു.ജി.കെ. വൈ, കേരള നോളജ് ഇക്കണോമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി മന്നം മെമ്മോറിയല്‍ കോളജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് രാവിലെ ഒന്‍പത് മുതലാണ് മേള ആരംഭിക്കുന്നത്. .കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. കേരള സര്‍ക്കാര്‍ ഔദ്യോഗിക തൊഴില്‍ പോര്‍ട്ടലായ ഡി.ഡബ്ല്യൂ.എം.എസില്‍ രജിസ്റ്റര്‍ ചെയ്ത് അനുയോജ്യമായ തൊഴിലിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസുമായോ ജോബ് സ്‌റേഷനുകളുമായോ ബന്ധപ്പെടാം. ഉദ്യോഗാര്‍ഥികളെ അന്വേഷിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്കും മേളയില്‍ പങ്കെടുക്കാം. 9745591965 , 7025710105 ,8281888276.
തീയതികള്‍ ദീര്‍ഘിപ്പിച്ചു
സ്‌കോള്‍-കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്സ് യോഗ കോഴ്സ് രണ്ടാം ബാച്ചിലേക്കുള്ള (2024-25) പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ജൂലൈ 12 വരെയും 100 രൂപ പിഴയോടുകൂടി 22 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി ഇതിനകം രജിസ്റ്റര്‍ ചെയ് വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം. ഫോണ്‍ : 0471 2342950, 2342271, 2342369.
അസാപ് ഐ-ലൈക്ക് കോഴ്സുകള്‍
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ അതിനൂതന കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാണ് ക്ലാസുകള്‍. അഡ്വാന്‍സ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്മെന്റ് വിത്ത് അഡ്വാന്‍സ്ഡ് എക്‌സല്‍, ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, റീറ്റയില്‍ മാനേജ്മെന്റ് തുടങ്ങി 120 മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള 18 കോഴ്സുകള്‍ ആണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. വിശദവിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും link.asapesp.in/ilike എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ 9495999620 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം.
ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനം അവസാനിച്ചു
തിരുവല്ല എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന പത്ത് ദിവസത്തെ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനം അവസാനിച്ചു.
കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീശ് ബാബു സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. ആര്‍എസ് ഇടിഐ ഡയറക്ടര്‍ സി. വിജി, അസാപ്പ് പ്രോഗ്രാം മാനേജര്‍മാരായ സി.എസ്. ശ്രീജിത്, ഗ്രീഷ്മ ലത എന്നിവര്‍ പങ്കെടുത്തു.ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ ജൂലൈ എട്ടിന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷത്തിലേക്ക്) സ്പോട്ട് അഡ്മിഷന്‍ ജൂലൈ എട്ടിനു നടത്തും. അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10:30 വരെ കോളജില്‍ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവില്‍ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം.
വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല . പ്രായം 18- 46. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് പറക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 216444.
ഐഎച്ച് ആര്‍ഡി അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളജുകളിലേയ്ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ https://nri.ihrd.ac.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ കോളജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലൈ 26 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം.
മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 12-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍: (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.
മാലിന്യമുക്തം നവകേരളം കാമ്പയിന്‍; യോഗം
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാന ശില്പശാലയുടെ തുടര്‍ച്ചയായി നടക്കുന്ന ജില്ലാതല ശില്പശാലയുടെ മുന്നോടിയായുള്ള തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ (5) രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പുതിയ കോഴ്‌സുകള്‍ അനുവദിച്ചു
പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍ക്കാര്‍ സ്ഥാപനമായ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ബി.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബി.കോം അക്കൗണ്ടിംഗ്, എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ മഹാത്മാഗാന്ധി യൂണിവേസിറ്റി പുതിയതായി അനുവദിച്ചു. ബി. കോം ടാക്‌സ്, ബി. കോം അക്കൗണ്ട്, എം.എസ് സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 9446302066, 8547124193, 7034612362 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണവും ഫീസ് ആനുകൂല്യവും ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ ഒരു ഒഴിവിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്റ്റീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മോനേജ്‌മെന്റ് പാസായിരിക്കണം.
അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2024 ജനുവരി 1 ന് 18 നും 30 നും ഇടയില്‍. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 15 ന് പകല്‍ അഞ്ചിന് മുന്‍പായി അപേക്ഷയും അനുബന്ധരേഖകളും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 228498
സിറ്റിംഗ് നടത്തും
പത്തനംതിട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജൂലൈ ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക് മൂന്നു വരെ കുന്നന്താനം പഞ്ചായത്ത് സ്മാരകഹാളില്‍ സിറ്റിംഗ് നടത്തും. അംശാദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാറിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
ഐടിഐകളിലേയ്ക്ക് പ്രവേശനം :അവസാന തീയതി (5)
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ചു വരെ നീട്ടി. അപേക്ഷിക്കുന്നതിനും യോഗ്യത, ട്രേഡുകള്‍, സംവരണം, ഇന്‍ഡക്‌സ് മാര്‍ക്ക് തയ്യാറാക്കുന്നത്, മറ്റു വിവരങ്ങള്‍ തുടങ്ങിയവയ്ക്ക് itiadmissions.kerala.gov.in എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കണം. സംസ്ഥാനത്തെവിടെയുമുള്ള സര്‍ക്കാര്‍ ഐടിഐകളിലേയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. നൂറു രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് സമീപത്തെ ഐടിഐയില്‍ എത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറിനകം പൂര്‍ത്തിയാക്കണം. ഫോണ്‍ : 0468 2258710.
ഗസ്റ്റ് ലക്ചറര്‍ നിയമനം
പത്തനംതിട്ട വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ എട്ടിന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. ഫോണ്‍ : 0469 2650228.