30 രൂപ തക്കാളി പഴത്തിന് പത്തനംതിട്ടയില്‍ 120 രൂപ

 

konnivartha.com: കിലോ മുപ്പതു രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളി പഴത്തിന് മാത്രം പത്തനംതിട്ട ജില്ലയില്‍ 120 രൂപ വിലയെത്തി . അന്യ സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും മൂലം തക്കാളി തൈകള്‍ മൂട് ചീഞ്ഞു പോയതിനാല്‍ നിലവില്‍ പരിപാലിച്ചു വരുന്ന തക്കാളി കിലോ അറുപത് രൂപയ്ക്ക് ആണ് മൊത്ത വിതരണക്കാര്‍ എടുക്കുന്നത് .ഇത് ചെറുകിട വില്പന കേന്ദ്രത്തില്‍ എത്തുമ്പോള്‍ 120 രൂപ വിലയ്ക്ക് ആണ് വില്‍ക്കുന്നത് .

മിക്ക പച്ചക്കറികള്‍ക്കും വില ദിനം തോറും ഉയര്‍ത്തുന്നു . വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും ഇല്ല . പച്ചക്കറികള്‍ക്ക് ഓരോ ദിനവും ഓരോ വിലയാണ് . വില നിര്‍ണ്ണയിക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം ഉണ്ട് എങ്കിലും കാലങ്ങളായി പ്രയോഗത്തില്‍ ഇല്ല . ബീറ്റ്റൂട്ട്, കാബേജ്, ഉരുളക്കിഴങ്ങ്, വെള്ളരി, ചേന എന്നിവയ്ക്കും വില കൂടി .