Trending Now

കീം 2024 : കൺട്രോൾ റൂം ആരംഭിച്ചു

 

konnivartha.com: എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെ (കീം-2024) സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം ആരംഭിച്ചു.

അന്വേഷണങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിശദ വിവരങ്ങൾwww.cee.kerala.gov.in ൽ ലഭിക്കും.

 

കീം 2024 : പുതുക്കിയ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

error: Content is protected !!