Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

അധിനിവേശ സസ്യങ്ങളെ വനത്തില്‍ നിന്ന് മുറിച്ച് മാറ്റണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്

 

konnivartha.com: വനഭൂമിയോട് ചേർന്ന് 50 ഹെക്ടർ സ്ഥലത്ത് യൂക്കാലി മരങ്ങൾ നട്ടുവളർത്താനുള്ള ഉത്തരവ് പിൻവലിക്കണമെന്നും, വനത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നവിദേശ സസ്യങ്ങളായ യൂക്കാലി, അക്കേഷ്യ, സെന്ന, ഗ്രാൻ്റിസ് തുടങ്ങിയ മരങ്ങൾ കാടിനുള്ളിൽ നിന്നും ഉടൻ മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് കേരള മുഖ്യമന്ത്രിക്കും വനം വകുപ്പ്മന്ത്രിക്കും നിവേദനം നൽകിയതായി പത്തനംതിട്ട ജില്ലാകൺവീനർ സലിൽ വയലാത്തല അറിയിച്ചു .

കാടിനുള്ളില്‍ യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.കേരള വനം വികസന കോര്‍പ്പറേഷന്‍ എംഡിയോട് വിശദീകരണം തേടിയെന്നും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.യൂക്കാലി ഉള്‍പ്പടെയുള്ള അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വനം മന്ത്രി വ്യക്തമാക്കി