ബസ്സിനുള്ളിൽ പെൺകുട്ടിയെ അപമാനിച്ച മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

 

പത്തനംതിട്ട : പ്രൈവറ്റ് ബസ്സിൽ യാത്രയ്ക്കിടെ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്കനെ കീഴ്‌വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ പാഴയെരുത്തിക്കൽ വീട്ടിൽ കെ വി മത്തായി മകൻ സജി എന്ന് വിളിക്കുന്ന മാത്യു പി വർഗീസ് (55) നെയാണ് പിടികൂടിയത്. ഇന്നലെ (23.03.2022) ഉച്ചക്ക് ശേഷമാണ് സംഭവം. ചെങ്ങരൂരിൽ നിന്ന് മല്ലപ്പള്ളിക്ക് വന്ന ബസ്സിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്.

തുടർന്ന് പിതാവിനോപ്പം ഇന്നലെതന്നെ സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയിൽ നിന്നും ചൈൽഡ് ഫ്രണ്ട്‌ലി റൂമിൽ വച്ച് വനിതാ പോലീസ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതിയെ മല്ലപ്പള്ളി ബസ്സ് സ്റ്റാൻഡിൽ ബസ്സ് ജീവനക്കാരും നാട്ടുകാരും തടഞ്ഞുവച്ചിരിക്കുന്നതായി അറിഞ്ഞ് കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനക്ക് ശേഷം
സ്റ്റേഷനിൽ ഹാജരാക്കി. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ ആദർശ്, പോലീസ് ഉദ്യോഗസ്ഥരായ ഷഫീക്, ജൂബി, രതീഷ്, ഷെറീന എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts