
konnivartha.com: കോന്നി സുരേന്ദ്രന് പകരം കോടനാട് നിന്നും കോന്നി ആന താവളത്തില്‍ എത്തിച്ച കോടനാട് നീലകണ്ഠൻ(27 )ചരിഞ്ഞു.
കോന്നി ആന കൂട്ടിൽ എത്തിച്ചത് 2021 ലാണ് .ആദ്യ ഘട്ടത്തിൽ കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ മൂന്ന് ആനകളിൽ ഒന്നാണ്. ഇതിൽ നീലകണ്ഠന് കാലിന് നീര് കയറുന്നതിനാൽ ദൗത്യങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു . പിന്നീട് കോന്നി ആനത്തവളത്തിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ 15മുതൽ തീറ്റ എടുക്കുന്നില്ലായിരുന്നു.വെള്ളം കുടിക്കുന്നുണ്ടായിരുന്നു.മരുന്ന് കഴിക്കില്ലായിരുന്നുഇരണ്ട കെട്ട് ആണെന്ന് പറയുന്നു . ഇന്ന് 2.15നു ആണ് ചരിഞ്ഞത്.ഇന്നലെ രാത്രിയില്‍ ഈ ആന അതി കഠിനമായി ചിഹ്നം വിളിക്കുന്നു എന്ന് പരിസരവാസികള്‍ പറഞ്ഞു .
നിരവധി ആനകള്‍ ഇരണ്ടകെട്ടു മൂലം കോന്നി ആന താവളത്തില്‍ ചരിഞ്ഞിട്ടുണ്ട് . പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രേഖകള്‍ പലതും വനം വകുപ്പ് പുറത്ത് കാണിച്ചിട്ടില്ല . കോന്നി എക്കോ ടൂറിസം കേന്ദ്രത്തില്‍ ആനകള്‍ ചരിയുന്നത് പതിവ് ആകുന്നു എങ്കിലും മേല്‍നടപടികള്‍ ഇല്ല . എന്തുകൊണ്ട് ആനകള്‍ക്ക് ഇത്തരം അസുഖങ്ങള്‍ വരുന്നു എന്ന് കണ്ടെത്തണം