konnivartha.com: കോന്നി മണ്ഡലത്തിലെ ആവണിപ്പാറ .മലപണ്ടാര വിഭാഗത്തിലെ ആദിവാസികള്‍ ആണ് താമസം . പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ട് ഉണ്ട് . ബൂത്തും ഉണ്ട് .
വൈദ്യുതി ലഭിച്ചു എങ്കിലും ഇവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് അക്കരെ ഇക്കരെ കടക്കാന്‍ പാലം എന്നത് . പാലം മാത്രം വന്നില്ല . എങ്കിലും നാളെ ഇവരും ഇന്ത്യ ആര് ഭരിക്കണം എന്നുള്ള ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനമായ വോട്ട് രേഖപ്പെടുത്തും .
വോട്ട് ചെയ്യാന്‍ എല്ലാവരും തയാര്‍ .പക്ഷെ കടന്നു ചെന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഇവര്‍ ഒന്നേ ആവശ്യം ഉന്നയിച്ചുള്ളൂ .ഞങ്ങള്‍ക്ക് അച്ചന്‍കോവില്‍ നദിയ്ക്ക് കുറുകെ ഒരു പാലം വേണം എന്ന് . ആദിവാസികള്‍ മാത്രം താമസിക്കുന്ന മേഖലയാണ് അരുവാപ്പുലം മേഖലയിലെ ആവണിപ്പാറ.ഇന്ന് എന്‍ ഡി എയുടെ പ്രവര്‍ത്തകര്‍ കോന്നിയില്‍ നിന്നും എത്തി .ആവശ്യങ്ങള്‍ ചോദിച്ചു അറിഞ്ഞു .
ഇവര്‍ക്കും പാലം വേണം …. വേണ്ടേ ?